ആയഞ്ചേരി: ( vatakara.truevisionnews.com ) കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ളയുടെ വിജയഘോഷ യാത്രയിൽ പങ്കെടുത്ത മംഗലാട് യൂത്ത് ലീഗ് ,എംഎസ്എഫ് പ്രവർത്തകർക്ക് നേരെ ഡി.വൈ എഫ് ഐ നടത്തിയ അക്രമം നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതാണന്നും ഡിഫി പ്രവർത്തകർ മദ്യവും മറ്റും കൊടുത്തു പുറം നാട്ടിൽ നിന്നും ആളുകളെ എത്തിച്ചു തെരുവുഗുണ്ടകളെ പോലെ അക്രമം അഴിച്ചു വിട്ടെന്നും കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി . അക്രമസംഭവങ്ങളെ കമ്മറ്റി ശക്തമായി അപലപിച്ചു.
കുറ്റവാളികളെ എത്രയും പെട്ടന്ന് പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിവൈസ് പ്രസിഡന്റ് സവാദ്
കുറുന്തോടി,അധ്യക്ഷനായി ജനറൽ സെക്രട്ടറി നൈസാം രാജഗിരി,സി വി നൗഫൽ,ആയഞ്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ റാഷിദ് ഒപി,മം ഗലാട് ശാഖ യൂത്ത് ലീഗ് ജ നറൽ സെക്രട്ടറി മിദ്ലാജ് എന്നിവർ സംസാരിച്ചു.
DYFI violence against victory rally condemnable: Youth League














































