---
title: "വീട്ടമ്മയുടെ നട്ടെല്ല് തകർത്ത ആ കാർ എവിടെ ? വടകരയിൽ ബൈക്കിൽ കാർ ഇടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു"
english_title: "Where is the car that broke the housewife's spine? Police have registered a case in the incident of a car hitting a bike in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358560/where-is-the-car-that-broke-the-housewifes-spine-police-have-registered-a-case-in-the-incident-of-a-car-hitting-a-bike-in-vadakara"
published_at: "2026-05-10T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a004ac3a7d59_SDGSDG.jpg"
keywords: []
---

# വീട്ടമ്മയുടെ നട്ടെല്ല് തകർത്ത ആ കാർ എവിടെ ? വടകരയിൽ ബൈക്കിൽ കാർ ഇടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

> **Lead Summary:** വടകര: **[** മീത്തലങ്ങാടി അമൃതാനന്ദമയി റോഡിൽ കാറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കാറുകാരെനെതിരെ പോലീസ് കേസ് എടുത്തു . ചോറോട് പെരിങ്ങാടിക്കണ്ടി മുട്ടുങ്ങൽ ബിന്ദുവിനാണ് അപകടത്തിൽ പരിക്കേറ്റത്.

## Article Content

വടകര: **[** മീത്തലങ്ങാടി അമൃതാനന്ദമയി റോഡിൽ കാറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കാറുകാരെനെതിരെ പോലീസ് കേസ് എടുത്തു . ചോറോട് പെരിങ്ങാടിക്കണ്ടി മുട്ടുങ്ങൽ ബിന്ദുവിനാണ് അപകടത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ മാസം 28-നായിരുന്നു അപകടം നടന്നത് . ബിന്ദു മകനോടൊപ്പം മോട്ടോർസൈക്കിളിൽ വീട്ടിൽ നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്നു. മീത്തലങ്ങാടി അമൃതാനന്ദമയി റോഡിൽ സാബിർ എന്നയാളുടെ കടയ്ക്ക് സമീപം എത്തിയപ്പോൾ, റോഡിന്റെ എതിർവശത്ത് നിന്നും അശ്രദ്ധമായി വന്ന കാർ മോട്ടോർസൈക്കിളിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബിന്ദുവിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. കാർ അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ചു വന്നതാണ് അപകടത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358560/where-is-the-car-that-broke-the-housewifes-spine-police-have-registered-a-case-in-the-incident-of-a-car-hitting-a-bike-in-vadakara)