---
title: "'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം"
english_title: "'Lost'; Search intensifies in Peruvannamoozhi forest for survey team from Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359301/'Lost'-Search-intensifies-in-Peruvannamoozhi-forest-for-survey-team-from-Vadakara-new"
published_at: "2026-05-14T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a055e98c0f84_aefdswerdf.jpg"
keywords: []
---

# 'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

> **Lead Summary:** വടകര : **[**വടകരയില്‍ നിന്ന് സര്‍വേക്ക് പോയ സംഘം പെരുവണ്ണാമൂഴി വനത്തില്‍ കുടുങ്ങി. നാല് സര്‍വേ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് കുടുങ്ങിയത്.

## Article Content

വടകര : **[**വടകരയില്‍ നിന്ന് സര്‍വേക്ക് പോയ സംഘം പെരുവണ്ണാമൂഴി വനത്തില്‍ കുടുങ്ങി. നാല് സര്‍വേ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് കുടുങ്ങിയത്.

വടകര റീ സര്‍വേ സൂപ്രണ്ട് ഓഫീസിലെ സര്‍വേയര്‍മാരായ അരുണ്‍ ഭരത്, പ്രശാന്ത്, അഖില്‍, സര്‍വേ അസിസ്റ്റന്റ് സിബിന്‍ലാല്‍, പെരുവണ്ണാമൂഴിയിലെ ഫോറസ്റ്റ് വാച്ചര്‍മാരായ രവി, ബാലന്‍, ഷാരോണ്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവരെ കണ്ടെത്താന്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് മുതലാണ് ഇവരെ കാണാതായതെന്നാണ് വിവരം. രാത്രിയില്‍ ഇവര്‍ക്ക് തങ്ങുന്നതിന് വേണ്ടി താല്‍ക്കാലിക ക്യമ്പ് ഒരുക്കിയിരുന്നു. എന്നാല്‍ സംഘം ഇവിടെത്തിയിരുന്നില്ല.

ഇതേ തുടര്‍ന്നാണ് വനംവകുപ്പിന് സംശയം തോന്നിയത്. ഉള്‍ക്കാട്ടില്‍ വഴി തെറ്റിപ്പോയതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. രാത്രിയില്‍ നിര്‍ത്തിയ തെരച്ചല്‍ ഇന്ന് രാവിലെ വനം വകുപ്പിലെ കൂടുതല്‍ സംഘങ്ങള്‍ എത്തി പുനഃരാരംഭിച്ചിട്ടുണ്ട്. കരിങ്കണ്ണി, കക്കയം മേഖലകിളിലാണ് തെരച്ചില്‍ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359301/'Lost'-Search-intensifies-in-Peruvannamoozhi-forest-for-survey-team-from-Vadakara-new)