---
title: "ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ സമ്മർ ലീഡേഴ്സ് ക്യാമ്പ് ഓർക്കാട്ടേരിയിൽ ആരംഭിച്ചു"
english_title: "Balasangham Onchiyam Area Committee's Summer Leaders Camp begins in Orkatteri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360343/balasangham-onchiyam-area-committees-summer-leaders-camp-begins-in-orkatteri"
published_at: "2026-05-19T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c04eb5cc45_Balasangham_Onchiyam_Area_Committees_Summer_Leaders_Camp_begins_in_Orkatteri.jpg"
keywords: []
---

# ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ സമ്മർ ലീഡേഴ്സ് ക്യാമ്പ് ഓർക്കാട്ടേരിയിൽ ആരംഭിച്ചു

> **Lead Summary:** ഒഞ്ചിയം : ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമ്മർ ലീഡേഴ്സ് ക്യാമ്പ് ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ ആരംഭിച്ചു. ബാലസംഘം മുൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം പാർഥിവ് ദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

ഒഞ്ചിയം : ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമ്മർ ലീഡേഴ്സ് ക്യാമ്പ് ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ ആരംഭിച്ചു. ബാലസംഘം മുൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം പാർഥിവ് ദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സാൻവിയ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലസംഘം ഏരിയാ സെക്രട്ടറി കെ.കെ. പ്രിൻസ്, ഏരിയാ കൺവീനർ വി.എം. പ്രജീഷ് കുമാർ, ആർ.കെ. സുരേഷ്, അനോര, സിബിൽ ബാബു എന്നിവർ സംസാരിച്ചു. എൻ.കെ. പ്രഭാകരൻ സ്വാഗതം പറഞ്ഞു. ക്യാമ്പ് ചൊവ്വാഴ്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360343/balasangham-onchiyam-area-committees-summer-leaders-camp-begins-in-orkatteri)