#LATEST NEWS #PT Usha MP #Mukhali station #Kannur #Kozhikode
വടകര : (https://vatakara.truevisionnews.com/) കണ്ണൂരിൽ നിന്ന് കോഴിക്കോട് (56632 ) നമ്പർ പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം പി ടി ഉഷ റെയിൽവെ മന്ത്രി അശ്വനി വൈഭവിന് കത്ത് നൽകി. നേരത്തെ എക്സ്പ്രസ്സ് ആയി ഈ ട്രെയിൻ നിലവിൽ ലോക്കൽ ആയി ഓടി കൊണ്ടിരിക്കുകയാണ്.
കാലത്ത് 7.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.15 ഓടെ മുക്കാളി വഴി കടന്ന് പോവും. ദേശീയ പാതയിൽ യാത്രക്കുരുക്ക് മൂലം ദുരിതം നേരിടുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാവും ഈ ട്രെയിനിന് സ്റ്റോപ്പ് ലഭിച്ചാലെന്ന് ചുണ്ടിക്കാട്ടി. റെയിൽവെ ജനറൽ മാനേജർ അടക്കമുള്ള റെയിൽവെ ഉദ്യാഗസ്ഥരേയും പ്രശ്നത്തിന്റെ ഗൗരവം എം പി അറിയിച്ചു. നിലവിൽ തിക്കോടിയും പി.ടി ഉഷ എംപി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനിന് സ്റ്റോപ്പ് ആവശ്യപെട്ടിട്ടുണ്ട്.
Content Highlight: PT Usha MP submits letter seeking stop for Kannur-Kozhikode passenger train at Mukhali station
#LATEST NEWS #PT Usha MP #Mukhali station #Kannur #Kozhikode













































