---
title: "നഗരസഭയുടെ ഉറപ്പ് ;ദേശീയപാതയിലെ വെള്ളക്കെട്ട് ,മൂന്ന് ദിവസത്തിനകം പരിഹാരമുണ്ടാകും"
english_title: "Content Highlights:- Vadakara National Highway: Measures Underway to Clear Waterlogging"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/361149/content-highlights-vadakara-national-highway-measures-underway-to-clear-waterlogging"
published_at: "2026-05-23T10:06:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/6a112efad4439_DGHYRTYH.jpg"
keywords: ["Latest news", "Vadakara", "National Highway"]
---

# നഗരസഭയുടെ ഉറപ്പ് ;ദേശീയപാതയിലെ വെള്ളക്കെട്ട് ,മൂന്ന് ദിവസത്തിനകം പരിഹാരമുണ്ടാകും

> **Lead Summary:** വടകര: **[** ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയാവുന്നു. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാ ക്കാനുള്ള നടപടിയുടെ ഭാഗമായി നഗരസഭ അധികൃതരും നിർമാണ കമ്പനിയായ വഗാഡിന്റെ പ്രതിനി ധികളും ചേർന്ന് ദേശീയപാതയിൽ പരിശോധന നടത്തി. മഴക്കാലപൂർവ മുന്നൊരുക്കങ്ങളുടെ ഭാഗമായി തിങ്കളാഴ്ച കലക്ടർ വിളിച്ചുചേർത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

## Article Content

വടകര: **[** ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയാവുന്നു. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാ ക്കാനുള്ള നടപടിയുടെ ഭാഗമായി നഗരസഭ അധികൃതരും നിർമാണ കമ്പനിയായ വഗാഡിന്റെ പ്രതിനി ധികളും ചേർന്ന് ദേശീയപാതയിൽ പരിശോധന നടത്തി. മഴക്കാലപൂർവ മുന്നൊരുക്കങ്ങളുടെ ഭാഗമായി തിങ്കളാഴ്ച കലക്ടർ വിളിച്ചുചേർത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

വേനൽ മഴ തുടങ്ങിയതോടെ നഗരസഭാ പരിധിയിലെ കരിമ്പ നപ്പാലം, പുതിയ ബസ് സ്റ്റാൻഡ് പരിസരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇത് വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കി.മഴ ശക്തമാകുന്നതോടെ വെള്ള ക്കെട്ട് രൂക്ഷമാകാനും സാധ്യതയുണ്ട്. ഇത് മുന്നിൽക്കണ്ടാണ് വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ നടപടിയായത്.

മൂന്നുദിവസത്തിനകം പ്രശ്നത്തി ന് പരിഹാരം കാണുമെന്നാണ് നിർമാണ കമ്പനിയായ വഗാഡിന്റെ പ്രതിനിധികൾ നഗരസഭ അധികൃതരെ അറിയിച്ചത്. വൈസ് ചെയർപേഴ്സൺ കെ എം ഷൈനി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പ്രശാന്തി, കെ ഗോപാലകൃഷ് ണൻ, ഇ കെ രമണി, കൗൺസി ലർ എം സുരേഷ് ബാബു, നഗര സഭ എൻജിനിയർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/361149/content-highlights-vadakara-national-highway-measures-underway-to-clear-waterlogging)