#Latest News #Monsoon #Todannur #Block Panchayat #VADAKARA
തോടന്നൂർ: (https://vatakara.truevisionnews.com/) മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചു. അംഗങ്ങളും ജീവനക്കാരും ചേർന്ന് നടത്തിയ ശുചീകരണം പ്രസിഡന്റ് ടി കെ അഷറഫ് ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് നസീമ തട്ടാം കുനിയിൽ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ഹാരിസ് മുറിച്ചാണ്ടി, ടി എൻ മനോജ്, ശ്രീജ തറവട്ടത്ത്, അംഗ ങ്ങളായ ഒ പി ചന്ദ്രൻ, രേഖ, ബു ഷറ, ഇബ്രാഹിം, സുബൈദ, സമീറ എന്നിവർ സംസാരിച്ചു.
Content highlights:-Gearing up for monsoon: Todannur Block Panchayat cleans office and surroundings










































