---
title: "കർഷകസംഘം ;തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം"
english_title: "Content Highlights:-Vadakara Karshaka Sangh should abandon the central move to abolish the employment guarantee scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/361835/content-highlights-vadakara-karshaka-sangh-should-abandon-the-central-move-to-abolish-the-employment-guarantee-scheme"
published_at: "2026-05-26T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15360dd5246_sdrtgeryt.jpg"
keywords: ["Latest News", "Vadakara", "Karshaka Sangh"]
---

# കർഷകസംഘം ;തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം

> **Lead Summary:** വടകര:**[ **തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കർഷകസംഘം വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മണിയൂർ അട്ടക്കുണ്ട് കടവിലെ ടി പി കണാരൻ, ടി വി ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു.

## Article Content

വടകര:**[ **തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കർഷകസംഘം വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മണിയൂർ അട്ടക്കുണ്ട് കടവിലെ ടി പി കണാരൻ, ടി വി ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു.

സി വിദോഷ് അധ്യക്ഷനായി. പി കെ ബാലകൃഷ്ണൻ പതാക ഉയർത്തി. ജില്ലാ പ്രസിഡൻ്റ് സി ഭാസ്കരൻ, ഏരിയാ സെക്രട്ടറി എം നാരായണൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ഇ കെ നാരായണൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: സി വിദോഷ് (പ്രസിഡന്റ്), വി തങ്കമണി, പി കെ സദാനന്ദൻ (വൈസ് പ്രസി ഡന്റുമാർ), ആർ കെ ചന്ദ്രൻ (സെ ക്രട്ടറി), കെ പി ശ്രീജിത്ത്, കെ രാ ഘവൻ (ജോ. സെക്രട്ടറിമാർ), എം ധനീഷ് (ട്രഷറർ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/361835/content-highlights-vadakara-karshaka-sangh-should-abandon-the-central-move-to-abolish-the-employment-guarantee-scheme)