---
title: "'ഇരട്ട കേസ്'; തോടന്നൂർ ശിശിരം മെഡിക്കൽ സെന്ററിൽ അതിക്രമം: ഡോക്ടറെ  മർദ്ദിച്ച കേസിൽ ഒമ്പത് പേർക്കെതിരെ കേസ്"
english_title: "Content highlight:-A case has been registered against nine people for assaulting a doctor at Thodannoor Shishiram Medical Center and against a doctor for disrespecting a nurse."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362053/content-highlight-a-case-has-been-registered-against-nine-people-for-assaulting-a-doctor-at-thodannoor-shishiram-medical-center-and-against-a-doctor-for-disrespecting-a-nurse"
published_at: "2026-05-27T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12cf6948c8c_HARASEMENT.jpg"
keywords: ["LATEST NEWS", "Thodannoor Shishiram Medical Center", "Doctor"]
---

# 'ഇരട്ട കേസ്'; തോടന്നൂർ ശിശിരം മെഡിക്കൽ സെന്ററിൽ അതിക്രമം: ഡോക്ടറെ  മർദ്ദിച്ച കേസിൽ ഒമ്പത് പേർക്കെതിരെ കേസ്

> **Lead Summary:** വടകര: **[**തോടന്നൂരിലെ ശിശിരം മെഡിക്കൽ സെന്ററിൽ അതിക്രമിച്ചുകയറി ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഒമ്പത് പേർക്കെതിരെ പോലീസ് കേസെടുത്തു. മെഡിക്കൽ സെന്ററിലെ ഡോക്ടറായ അജിത് കുമാറിനെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് നടപടി.മെയ് 25 വൈകുന്നേരമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കണ്ടാൽ അറിയാവുന്ന ഒമ്പത് വരെയുള്ള പ്രതികൾ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം, അന്യായമായ ഉദ്ദേശത്തോടെയും മുൻകരുതലോടെയും മെഡിക്കൽ സെന്ററിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

## Article Content

വടകര: **[**തോടന്നൂരിലെ ശിശിരം മെഡിക്കൽ സെന്ററിൽ അതിക്രമിച്ചുകയറി ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഒമ്പത് പേർക്കെതിരെ പോലീസ് കേസെടുത്തു. മെഡിക്കൽ സെന്ററിലെ ഡോക്ടറായ അജിത് കുമാറിനെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് നടപടി.മെയ് 25 വൈകുന്നേരമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കണ്ടാൽ അറിയാവുന്ന ഒമ്പത് വരെയുള്ള പ്രതികൾ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം, അന്യായമായ ഉദ്ദേശത്തോടെയും മുൻകരുതലോടെയും മെഡിക്കൽ സെന്ററിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

ആശുപത്രിയിലെ നഴ്സിന്റെ കൈയിൽ ഡോക്ടർ കയറിപ്പിടിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രതികളുടെ അതിക്രമം. മെഡിക്കൽ സെന്ററിനകത്തേക്ക് ഇരച്ചുകയറിയ സംഘം ഡോക്ടർ അജിത് കുമാറിനെ കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.അതേസമയം നഴ്സിനോട് മോശമായി പെരുമാറിയത്തിൽ ഡോക്ടർകെതിരെയും പോലീസ് കേസെടുത്തിട്ടുണ്ടെന്ന് അറിയിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362053/content-highlight-a-case-has-been-registered-against-nine-people-for-assaulting-a-doctor-at-thodannoor-shishiram-medical-center-and-against-a-doctor-for-disrespecting-a-nurse)