യാത്രക്കാരൻ ഇറങ്ങും മുൻപ് ബസ് മുന്നോട്ടെടുത്തു; വയോധികൻ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്

യാത്രക്കാരൻ ഇറങ്ങും മുൻപ് ബസ് മുന്നോട്ടെടുത്തു; വയോധികൻ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്
May 28, 2026 03:42 PM | By Anusree vc
#Latest News #Bus Accident #Police Case #Vilyappally News

വടകര:  ( https://vatakara.truevisionnews.com/ ) ബസ് സ്റ്റോപ്പിൽ നിർത്തിയ ബസിൽ നിന്നും യാത്രക്കാരൻ ഇറങ്ങുന്നതിന് മുൻപ് ബസ് അശ്രദ്ധമായി മുന്നോട്ടെടുത്ത് വയോധികന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. വില്യാപ്പള്ളി സ്വദേശി അരയവുള്ളതിൽ മൂസ ഹാജി (74) യുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ 16-ന് രാവിലെ 10.35 ഓടെയായിരുന്നു അപകടം. വില്യാപ്പള്ളിയിൽ നിന്നും കാക്കുനിയിലേക്ക് 'ബ്രീസ്' എന്ന ബസിൽ യാത്ര ചെയ്യുകയായിരുന്നു മൂസ ഹാജി. കാക്കുനി-അരൂർ റോഡ് ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ബസിന്റെ പിൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്നു ഇദ്ദേഹം.

യാത്രക്കാരൻ പൂർണ്ണമായും ഇറങ്ങിക്കഴിഞ്ഞു എന്ന് ഉറപ്പുവരുത്താതെ, മനുഷ്യജീവന് അപകടം വരുത്തക്ക വിധത്തിൽ ഡ്രൈവർ ബസ് പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ബസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ മൂസ ഹാജിയുടെ ഇടതു കൈയുടെ എല്ലുപൊട്ടുകയും ശരീരമാസകലം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Content Highlight: Content Highlights:- Case filed against driver after elderly man falls onto road and gets injured

#Latest News #Bus Accident #Police Case #Vilyappally News

Next TV

Related Stories
പരിസ്ഥിതി ദിനത്തിൽ 'കുട്ടി കർഷക' പദ്ധതിക്ക് തുടക്കമാകും; പ്രഖ്യാപനവുമായി കൃഷി മന്ത്രി ടി. സിദ്ദീഖ്

May 28, 2026 11:42 AM

പരിസ്ഥിതി ദിനത്തിൽ 'കുട്ടി കർഷക' പദ്ധതിക്ക് തുടക്കമാകും; പ്രഖ്യാപനവുമായി കൃഷി മന്ത്രി ടി. സിദ്ദീഖ്

പരിസ്ഥിതി ദിനത്തിൽ 'കുട്ടി കർഷക' പദ്ധതിക്ക് തുടക്കമാകും; പ്രഖ്യാപനവുമായി കൃഷി മന്ത്രി ടി....

Read More >>
പണിക്കോട്ടിയിൽ വീട് കുത്തിത്തുറന്ന് 5 പവൻ ആഭരണങ്ങളും പണവും കവർന്നു; തെളിവ് നശിപ്പിക്കാൻ സിസിടിവി ഡിവിആറും കടത്തി കള്ളന്മാർ

May 27, 2026 03:52 PM

പണിക്കോട്ടിയിൽ വീട് കുത്തിത്തുറന്ന് 5 പവൻ ആഭരണങ്ങളും പണവും കവർന്നു; തെളിവ് നശിപ്പിക്കാൻ സിസിടിവി ഡിവിആറും കടത്തി കള്ളന്മാർ

പണിക്കോട്ടിയിൽ വീട് കുത്തിത്തുറന്ന് 5 പവൻ ആഭരണങ്ങളും പണവും തെളിവ് നശിപ്പിക്കാൻ സിസിടിവി ഡിവിആറും കടത്തി...

Read More >>
ചോറോട് ബാങ്ക് ക്യാഷ് അവാർഡ്: ജൂൺ അഞ്ചുവരെ അപേക്ഷിക്കാം

May 27, 2026 03:45 PM

ചോറോട് ബാങ്ക് ക്യാഷ് അവാർഡ്: ജൂൺ അഞ്ചുവരെ അപേക്ഷിക്കാം

ചോറോട് ബാങ്ക് ക്യാഷ് അവാർഡ്: ജൂൺ അഞ്ചുവരെ...

Read More >>
കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധനവില   വര്‍ദ്ധനവിനെതിരെ എസ് ഡിടിയു പ്രതിഷേധ പ്രകടനം നടത്തി

May 27, 2026 12:56 PM

കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധനവില വര്‍ദ്ധനവിനെതിരെ എസ് ഡിടിയു പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധനവില വര്‍ദ്ധനവിനെതിരെ എസ് ഡിടിയു പ്രതിഷേധ പ്രകടനം...

Read More >>
Top Stories

News Roundup

Entertainment News