---
title: "കളിച്ചിരികളോടെ കുരുന്നുകളെത്തി; വടകരയിൽ അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു"
english_title: "Anganwadi entrance festival inaugurated in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362907/anganwadi-entrance-festival-inaugurated-in-vadakara"
published_at: "2026-05-31T11:56:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/6a1bd4d571749_HFGGHKC.jpg"
keywords: ["Anganwadi", "Vadakara"]
---

# കളിച്ചിരികളോടെ കുരുന്നുകളെത്തി; വടകരയിൽ അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

> **Lead Summary:** വടകര: **[** കുരുന്നുകളെ വരവേറ്റ് അങ്കണവാടികൾ. വില്യാപ്പള്ളി പഞ്ചായത്ത്തല അങ്കണവാടികളുടെ പ്രവേശനോത്സവം കുട്ടോത്ത് തിരുവോത്ത് തറമ്മൽ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ എം ബാലകൃഷ്ണൻ അധ്യക്ഷനായി. ഐസിഡിഎസ് സുപ്പർവൈസർ ജന്നി, ഷീല, സുരേഷ് പടിയുള്ളതിൽ, സഫിയ മലയിൽ, ടി ടി അൻവർ എന്നിവർ സംസാരിച്ചു.

## Article Content

വടകര: **[** കുരുന്നുകളെ വരവേറ്റ് അങ്കണവാടികൾ. വില്യാപ്പള്ളി പഞ്ചായത്ത്തല അങ്കണവാടികളുടെ പ്രവേശനോത്സവം കുട്ടോത്ത് തിരുവോത്ത് തറമ്മൽ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ എം ബാലകൃഷ്ണൻ അധ്യക്ഷനായി. ഐസിഡിഎസ് സുപ്പർവൈസർ ജന്നി, ഷീല, സുരേഷ് പടിയുള്ളതിൽ, സഫിയ മലയിൽ, ടി ടി അൻവർ എന്നിവർ സംസാരിച്ചു.

> അങ്കണവാടി വർക്കർ ബിന്ദു സ്വാഗതവും എം പി നാരായണൻ നന്ദിയും പറഞ്ഞു. പുറമേരി പഞ്ചായത്ത് " പെരുമുണ്ടച്ചേരി അങ്കണവാടിയിൽ നാദാപുരം ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ കെ കെ ബിജു പ്രവേ ശനോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എൻ കെ സുധാകരൻ അധ്യക്ഷനായി. അങ്കണവാടി വർക്കർ ജി ഡി രോഹിണി, റിയാസ്, അഞ്ജു ചന്ദ്രൻ, സുകന്യ ഗോകുൽ, ആതിര, സ്നേഹ, ഏയ്ഞ്ചൽ, മു ഹ്സിന, ഹെൽപ്പർ ബിന്ദു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362907/anganwadi-entrance-festival-inaugurated-in-vadakara)