'സ്ഥലമാറ്റം'; വടകര ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റി

'സ്ഥലമാറ്റം'; വടകര  ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റി
Jun 2, 2026 09:56 AM | By Fidha Parvin
#Vadakara #Link Road #Bus service #Bus Stand

വടകര: (https://vatakara.truevisionnews.com/) വടകര നഗരത്തിൽ നടപ്പാക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കൊയിലാണ്ടി ഭാഗത്തേക്ക് ലിങ്ക് റോഡിൽനിന്ന് സർവീസ് നടത്തുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റി. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ദീർഘകാലമായി പയ്യോളി, കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകൾ ലിങ്ക് റോഡിൽനിന്നാണ് സർവീസ് നടത്തിയിരുന്നത്.

പഴയ ബസ് സ്റ്റാൻഡിൽനിന്ന് സർവീസ് ലിങ്ക് റോഡിലേക്ക് മാറ്റിയത് വ്യാപാരികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നഗരസഭാ ചെയർപേഴ്സൺ പി കെ ശശിയുടെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, വ്യാപാരി പ്രതിനിധികൾ, ബസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നാണ് പുതിയ തീരുമാനം.

ലിങ്ക് റോഡിൽനിന്ന് സർവീസ് നടത്തുന്ന ബസുകൾ തിങ്കൾ മുതൽ മാർക്കറ്റ് റോഡ് വഴിയാണ് പഴയ ബസ് സ്റ്റാൻഡിലേക്ക് എത്തിയത്. മാർക്കറ്റ് റോഡിൽ ലോറികൾ രാവിലെ ഒമ്പതിന് മു മ്പായി ചരക്കിറക്കി പോവണം. റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. മാർക്കറ്റ് റോഡിൽ ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ട് പോകുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

Content Highlight: Bus service on Vadakara Link Road shifted to old stand

#Vadakara #Link Road #Bus service #Bus Stand

Next TV

Related Stories
തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത  ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ

Jun 1, 2026 08:37 PM

തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ

തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ...

Read More >>
വയോധികന്റെ ആത്മഹത്യ: സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ എംഎല്‍എ

Jun 1, 2026 08:11 PM

വയോധികന്റെ ആത്മഹത്യ: സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ എംഎല്‍എ

വയോധികന്റെ ആത്മഹത്യ, സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ...

Read More >>
ആഘോഷമായി; ശിങ്കാരിമേളവും നാടൻപാട്ടുമായി ചോറോട് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം

Jun 1, 2026 08:08 PM

ആഘോഷമായി; ശിങ്കാരിമേളവും നാടൻപാട്ടുമായി ചോറോട് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം

ചോറോട് ബഡ്‌സ് സ്കൂളിന്റെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ...

Read More >>
കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ മരണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, പാറക്കൽ അബ്ദുള്ള

Jun 1, 2026 04:06 PM

കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ മരണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, പാറക്കൽ അബ്ദുള്ള

കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ മരണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, പാറക്കൽ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jun 1, 2026 02:23 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup

GCC News