കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് സൊസൈറ്റി ഭാരവാഹികളെ ചോദ്യം ചെയ്യും

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്  സൊസൈറ്റി ഭാരവാഹികളെ ചോദ്യം ചെയ്യും
Jun 4, 2026 10:59 AM | By Fidha Parvin
#latest news #Kadatha Nadu Labor Society fraud

വടകര :(https://vatakara.truevisionnews.com/) കടത്തനാട് ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ സൊസൈറ്റി ഭാരവാഹികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. നിലവിലെ ഭാരവാഹികളെ കൂടാതെ കോൺഗ്രസ് നേതാവും മുൻ സൊസൈറ്റി പ്രസിഡൻ്റുമായ ടി വി സുധീർ കുമാറിനെയും ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ട്.

യുഡിഎഫ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ തട്ടിപ്പിനിരയായ നിക്ഷേപകൻ ഇബ്രാഹിംഹാജി ആത്മഹത്യ ചെയ്ത സുധീർകുമാറിൻ്റെ വീട്ടിലും താമസ സ്ഥലത്തും ക്രൈംബ്രാഞ്ച് പരിശോധന നടത്തും. കൂടാതെ റെയ്ഡിൽ പിടിച്ചെടുത്ത സൊസൈറ്റി രേഖകളുടെ പരിശോധനയും ഇന്നാരംഭിക്കും.

നേരത്തെ യുഡിഎഫ് നിയന്ത്രണത്തിലുള്ള വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പിനെത്തുടർന്ന് സ്ഥാപനം ക്രൈംബ്രാഞ്ച് സീൽ ചെയ്തിരുന്നു. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിൽ സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.

Content Highlight: Kadatha Nadu Labor Society fraud: Society office bearers will be questioned

#latest news #Kadatha Nadu Labor Society fraud

Next TV

Related Stories
'ഉയരുന്ന പരാതികൾ '; 'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' നിക്ഷേപ തട്ടിപ്പിന് ഒഞ്ചിയം സ്വദേശിനി ഇരയായി

Jun 4, 2026 10:32 AM

'ഉയരുന്ന പരാതികൾ '; 'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' നിക്ഷേപ തട്ടിപ്പിന് ഒഞ്ചിയം സ്വദേശിനി ഇരയായി

'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' നിക്ഷേപ തട്ടിപ്പിന് ഒഞ്ചിയം സ്വദേശിനി...

Read More >>
പ്രക്ഷോഭങ്ങൾക്ക് ഫലം കണ്ടു: കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാതയ്ക്ക് അനുമതിയായി

Jun 3, 2026 10:24 PM

പ്രക്ഷോഭങ്ങൾക്ക് ഫലം കണ്ടു: കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാതയ്ക്ക് അനുമതിയായി

ജനകീയ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ കുഞ്ഞിപ്പള്ളി ടൗണിൽ ദേശീയ പാത അതോററ്ററി അടിപ്പാത...

Read More >>
വിജയോത്സവം; പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

Jun 3, 2026 12:32 PM

വിജയോത്സവം; പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം...

Read More >>
മഴക്കാല മുന്നൊരുക്കം; എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി

Jun 3, 2026 11:57 AM

മഴക്കാല മുന്നൊരുക്കം; എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി

എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം...

Read More >>
ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി യോഗം

Jun 3, 2026 11:38 AM

ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി യോഗം

ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി...

Read More >>
നീതി വേണം ; സൗദയുടെ കുടികിടപ്പ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 15-ന് മാർച്ചും 25 മുതൽ സത്യാഗ്രഹവും

Jun 3, 2026 10:28 AM

നീതി വേണം ; സൗദയുടെ കുടികിടപ്പ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 15-ന് മാർച്ചും 25 മുതൽ സത്യാഗ്രഹവും

നീതി വേണം ; സൗദയുടെ കുടികിടപ്പ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 15-ന് മാർച്ചും 25 മുതൽ...

Read More >>
Top Stories

News Roundup

Entertainment News