---
title: "ഏതുനിമിഷവും തകരാം; വടകര ഹെഡ് പോസ്റ്റ് ഓഫീസിൽ ജീവനക്കാരും ജനങ്ങളും മരണഭീതിയിൽ"
english_title: "Employees and people in fear of death at Vadakara Head Post Office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364408/employees-and-people-in-fear-of-death-at-vadakara-head-post-office"
published_at: "2026-06-07T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24f24acb22b_VDTFGHF.jpg"
keywords: ["LATEST NEWS", "Vadakara Head Post Office", "MONSOON RAIN"]
---

# ഏതുനിമിഷവും തകരാം; വടകര ഹെഡ് പോസ്റ്റ് ഓഫീസിൽ ജീവനക്കാരും ജനങ്ങളും മരണഭീതിയിൽ

> **Lead Summary:** വടകര: **[**കനത്ത പേമാരിയിൽ ഏതുനിമിഷവും കെട്ടിടം തകർന്നേക്കാമെന്ന ഭയത്തോടെയാണ് ഈ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജീവനക്കാർ ജോലിചെയ്യുന്നത്. പ്രായം ചെന്നവരും കുട്ടികളും അടക്കം ദിവസവും നുറുകണക്കിന് ഉപഭോക്താക്കൾ കയറിയിറങ്ങുന്ന വടകര എടോടിയിലെ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടമാണ് തകർച്ചാഭീഷണി നേരിടുന്നത്. ബേസ്മെന്റ് അടക്കം നാല് നിലകളിലായി സ്ഥിതിചെയ്യുന്ന കെട്ടിടം കാലപ്പഴക്കം മൂലം കോൺക്രീറ്റ് സ്ലാബുകൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ്. കമ്പികളിൽനിന്ന് വേർപെട്ട കോൺക്രീറ്റ് ബ്ലോക്കുകൾ അടർന്നുവീഴുന്നുമുണ്ട്.

## Article Content

വടകര: **[**കനത്ത പേമാരിയിൽ ഏതുനിമിഷവും കെട്ടിടം തകർന്നേക്കാമെന്ന ഭയത്തോടെയാണ് ഈ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജീവനക്കാർ ജോലിചെയ്യുന്നത്. പ്രായം ചെന്നവരും കുട്ടികളും അടക്കം ദിവസവും നുറുകണക്കിന് ഉപഭോക്താക്കൾ കയറിയിറങ്ങുന്ന വടകര എടോടിയിലെ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടമാണ് തകർച്ചാഭീഷണി നേരിടുന്നത്. ബേസ്മെന്റ് അടക്കം നാല് നിലകളിലായി സ്ഥിതിചെയ്യുന്ന കെട്ടിടം കാലപ്പഴക്കം മൂലം കോൺക്രീറ്റ് സ്ലാബുകൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ്. കമ്പികളിൽനിന്ന് വേർപെട്ട കോൺക്രീറ്റ് ബ്ലോക്കുകൾ അടർന്നുവീഴുന്നുമുണ്ട്.

ഇതിന് പുറമെയാണ് കഴിഞ്ഞ വർഷം തകർന്നുവീണവട ക്കുഭാഗത്തെ ചുറ്റുമതിൽ ഉയർത്തുന്ന ഭീഷണി. ചുറ്റുഭാഗങ്ങളിൽ നിന്ന് ഏതാണ്ട് പത്തടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഓഫീസ് കെട്ടിടം മതിലുതകർ ന്നതോടെ അപകടഭീഷണിയിലാണ്. മഴ കനക്കുന്നതോടെ മണ്ണിടിച്ചിൽ ഉണ്ടായാൽ കെട്ടിടത്തിന്റെ വടക്കുഭാഗം പൂർണമായും തകരും. നിലവിലെ ബിൽഡിങ്ങിന്റെ ശോചനീയാവസ്ഥ കൂടിയാവുമ്പോൾ അതൊരു വൻ ദുരന്തത്തിലേക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ.

തകർന്ന ചുറ്റുമതിൽ അടിയന്തരമായി പുനർനിർമിക്കണമെന്ന് ജീവനക്കാർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് ഒരുവർഷമായി. ബിൽഡിങ് ചുമതലയുള്ള കോഴിക്കോട് തപാൽ റീജണൽ ഓഫിസിലെ അസിസ്റ്റന്റ് എൻജിനിയറുടെ (സിവിൽ) മേശപ്പുറത്താണ് ഫയലുള്ളത് എന്നാണ് വിവരം.

വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് അടിയന്തരപ്രാധാന്യത്തോടെ ഇടപെടുന്നതിന് പകരം ടാർപോളിൻ ഷീറ്റ് വച്ച് തകർന്ന ഭാഗം പൊതിഞ്ഞുവച്ചിരിക്കുകയാണ് ഇപ്പോൾ. കാലവർഷം കനത്തതോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ പ്രക്ഷോഭത്തിന് ഇറങ്ങിയിട്ടുണ്ട്. തപാൽ ജീവനക്കാരുടെ ദേശീയ സംഘടന യായ എഫ്എൻപിഒ കഴിഞ്ഞ ദി വസം മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364408/employees-and-people-in-fear-of-death-at-vadakara-head-post-office)