#latest news #Nadakkutah Service Cooperative Bank #vadakara
വടകര:(vatakara.truevisionnews.com) നടക്കുതാഴ സർവീസ് സഹകരണ ബാങ്കിലെ ഇടപാടുകാരുടെ മക്കളായ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയികളെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും
എ പ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. വടകര കേളുഏട്ടൻ-പി പി ശങ്കരൻ ഹാളിൽ നടന്ന പ്രതിഭാസംഗമം കേരള ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം മുരളീധരൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ എം മനോജൻ, ശശികുമാർ പുറമേരി, പി കെ ദിനിൽകുമാർ, ടി എം ഷൈജു എന്നിവർ സംസാരിച്ചു.
Content Highlight: Nadakkutah Service Cooperative Bank organized a performance











































