---
title: "വടകരയിൽ മുലപ്പാൽ കുടിച്ചുറങ്ങിയ 26 ദിവസം പ്രായമുള്ള കുഞ്ഞ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Baby found dead after drinking breast milk in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366343/baby-found-dead-after-drinking-breast-milk-in-vadakara"
published_at: "2026-06-16T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a9483ed91f_baby.jpg"
keywords: ["LATEST NEWS", "breast milk", "Vadakara", "Baby", "MADAPALLY"]
---

# വടകരയിൽ മുലപ്പാൽ കുടിച്ചുറങ്ങിയ 26 ദിവസം പ്രായമുള്ള കുഞ്ഞ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വടകര: **[** 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ബൈത്തുൽ ജദീദ് വീട്ടിൽ സയ്യിദ് സലിം തങ്ങളുടെ കുഞ്ഞാണ് മരിച്ചത് . ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

വടകര: **[** 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ബൈത്തുൽ ജദീദ് വീട്ടിൽ സയ്യിദ് സലിം തങ്ങളുടെ കുഞ്ഞാണ് മരിച്ചത് . ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാവിലെ കുഞ്ഞ് മുലപ്പാൽ കുടിച്ച് ഉറങ്ങിയതായിരുന്നു. കുറച്ചുസമയം കഴിഞ്ഞ് നോക്കിയപ്പോൾ കുഞ്ഞ് യാതൊരു ചലനവുമില്ലാതെ കിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെടുകയായിരുന്നു . ഉടൻ തന്നെ കുഞ്ഞിനെ വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും, കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടതായി ഡോക്ടർ സ്ഥിരീകരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366343/baby-found-dead-after-drinking-breast-milk-in-vadakara)