പട്ടാപ്പകൽ മോഷണം; ചെമ്മരത്തൂർ മേക്കോത്ത് പരദേവത ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

പട്ടാപ്പകൽ മോഷണം; ചെമ്മരത്തൂർ മേക്കോത്ത് പരദേവത ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
Jun 21, 2026 03:35 PM | By Fidha Parvin
#LATEST NEWS #Mekoth Paradevatha Temple #Chemmarathur #treasury

വടകര: (vatakara.truevisionnews.com) വടകര ചെമ്മരത്തൂർ മേക്കോത്ത് പരദേവത ക്ഷേത്രത്തിൽ പട്ടാപ്പകൽ വൻ മോഷണം. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പകൽ സമയത്ത് ക്ഷേത്രത്തിനുള്ളിൽ ആരുമില്ലാത്ത നേരം നോക്കിയെത്തിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ക്ഷേത്രവളപ്പിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് അകത്തുണ്ടായിരുന്ന ഭണ്ഡാരം കുത്തിത്തുറന്നു. ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് ഉള്ളിലുണ്ടായിരുന്ന പണം മുഴുവൻ കവർന്നാണ് പ്രതി രക്ഷപ്പെട്ടത്. എന്നാൽ ക്ഷേത്രത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളാണ് മോഷ്ടാവിന് വിനയായത്.

മോഷണത്തിന്റെ പൂർണമായ ദൃശ്യങ്ങൾ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഒരാൾ മാത്രമാണ് കൃത്യത്തിന് പിന്നിലെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത് രണ്ടാം തവണയാണ് ഈ ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത്.

Content Highlight: Burglary breaks into the treasury of the Mekoth Paradevatha Temple in Chemmarathur

#LATEST NEWS #Mekoth Paradevatha Temple #Chemmarathur #treasury

Next TV

Related Stories
പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കോഴിക്കോട്ട് ആർ.ഡി.ഡി ഓഫീസിലേക്ക് ഉപരോധ സമരം നടത്തി

Jun 21, 2026 11:47 AM

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കോഴിക്കോട്ട് ആർ.ഡി.ഡി ഓഫീസിലേക്ക് ഉപരോധ സമരം നടത്തി

പ്ലസ് വൺ സീറ്റ് പ്രതിസന്ധി കോഴിക്കോട്ട് ആർ.ഡി.ഡി ഓഫീസിലേക്ക് ഉപരോധ സമരം...

Read More >>
പ്രതിഷേധം ; ഇന്ധനവില വർധനക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Jun 21, 2026 11:30 AM

പ്രതിഷേധം ; ഇന്ധനവില വർധനക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇന്ധനവില വർധനക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ...

Read More >>
പ്രതിരോധിക്കാം; മഴക്കാല രോഗങ്ങൾക്കെതിരെ ചോറോട് പഞ്ചായത്തിന്റെ മഹാപ്രതിരോധം തുടങ്ങി

Jun 21, 2026 11:20 AM

പ്രതിരോധിക്കാം; മഴക്കാല രോഗങ്ങൾക്കെതിരെ ചോറോട് പഞ്ചായത്തിന്റെ മഹാപ്രതിരോധം തുടങ്ങി

മഴക്കാല രോഗങ്ങൾക്കെതിരെ ചോറോട് പഞ്ചായത്തിന്റെ മഹാപ്രതിരോധം തുടങ്ങി ...

Read More >>
വടകര ചെറുവണ്ണൂരിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

Jun 21, 2026 11:02 AM

വടകര ചെറുവണ്ണൂരിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

വടകര ചെറുവണ്ണൂരിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി...

Read More >>
'ഓപ്പറേഷൻ തൂഫാൻ'; വടകരയിൽ ഡോഗ് സ്ക്വാഡിനെ പങ്കെടുപ്പിച്ച് പൊലീസിന്റെ മിന്നൽ പരിശോധന

Jun 21, 2026 10:50 AM

'ഓപ്പറേഷൻ തൂഫാൻ'; വടകരയിൽ ഡോഗ് സ്ക്വാഡിനെ പങ്കെടുപ്പിച്ച് പൊലീസിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ തൂഫാൻ വടകരയിൽ ഡോഗ് സ്ക്വാഡിനെ പങ്കെടുപ്പിച്ച് പൊലീസിന്റെ മിന്നൽ...

Read More >>
ചോറോട് എരപുരം മാപ്പിള എൽ.പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

Jun 20, 2026 03:56 PM

ചോറോട് എരപുരം മാപ്പിള എൽ.പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

ചോറോട് എരപുരം മാപ്പിള എൽ.പി സ്കൂളിൽ വായന മാസാചരണത്തിന്...

Read More >>
Top Stories

News Roundup