#Latest News #Badagara Central Rotary Club #Sinu MP #President
വടകര: (vatakara.truevisionnews.com) റോട്ടറി ക്ലബ് ഓഫ് ബഡഗര സെൻട്രലിന്റെ 2026-27 വർഷത്തെ ഭാരവാഹി സ്ഥാനാരോഹണ ചടങ്ങ് വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുഭാഷ് മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ റൊട്ടേറിയൻ പി.എച്ച്.എഫ്. സിനു എം.പി. പ്രസിഡന്റായും, റൊട്ടേറിയൻ ശ്രീജിത്ത് ടി.വി. സെക്രട്ടറിയായും, റൊട്ടേറിയൻ ബാലനാരായണൻ വി. ട്രഷററായും സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അഡ്വ. രാജൻ കായക്ക പുതിയ പ്രസിഡന്റിന് അധികാരചിഹ്നങ്ങൾ കൈമാറി.

പുതിയ ഭാരവാഹികളായി വൈസ് പ്രസിഡന്റ് പി.എച്ച്.എഫ്. ജയരാജൻ എം.പി., ജോയിന്റ് സെക്രട്ടറി അനിൽകുമാർ പി.പി., ക്ലബ് അഡ്മിനിസ്ട്രേറ്റർ സുധീഷ് കുമാർ, മെമ്പർഷിപ്പ് ചെയർ എം.പി.എച്ച്.എഫ്. രാജകുമാർ പി., പബ്ലിക് ഇമേജ് ചെയർ രവിഗേഷ് കെ.സി., ടി.ആർ.എഫ്. ചെയർ പി.എച്ച്.എഫ്. ജ്യോതികുമാർ കെ., ക്ലബ് ലേണിംഗ് ഫെസിലിറ്റേറ്റർ എം.പി.എച്ച്.എഫ്. ഡോ. എൻ. മോഹനൻ, സർവീസ് പ്രോജക്ട് ചെയർ അഡ്വ. രാജൻ കായക്ക, ബുള്ളറ്റിൻ എഡിറ്റർ പി.എച്ച്.എഫ്. ബാലകൃഷ്ണൻ കെ., സർജന്റ് അറ്റ് ആംസ് രാജൻ പി., ആൻസ് ഫോറം കൺവീനർ രേഖ രാജകുമാർ എന്നിവർ സ്ഥാനമേറ്റു.
കഴിഞ്ഞ വർഷം ക്ലബ് നടപ്പാക്കിയ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ട് മുൻ സെക്രട്ടറി സിനു എം.പി. അവതരിപ്പിച്ചു.
വിവിധ ആശുപത്രികളുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കൽ, കണ്ണാശുപത്രികളുടെ സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയകൾ നടത്തൽ, ഹൈസ്കൂൾ വിദ്യാർഥിനികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ, സർക്കാർ ഏജൻസികളുമായി ചേർന്ന് ലഹരിവിരുദ്ധ ക്യാമ്പയിനുകൾ നടത്തൽ, വടകര ഹരിയാലിയുമായി സഹകരിച്ച് മാലിന്യമുക്ത പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് വീൽചെയറുകൾ വിതരണം ചെയ്യൽ തുടങ്ങിയ ബൃഹത് പദ്ധതികൾ റിപ്പോർട്ടിൽ വിശദീകരിച്ചു.
പരിപാടിയുടെ ഭാഗമായി നാല് പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ, ക്ലബ് ബുള്ളറ്റിൻ പ്രകാശനം, അനുമോദന സമ്മേളനം എന്നിവയും നടന്നു. ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ ഡോ. സി.കെ. അശോകൻ ബുള്ളറ്റിൻ പ്രകാശനം നിർവഹിച്ചു. സീനിയർ റൊട്ടേറിയനും പ്രശസ്ത ഗൈനക്കോളജിസ്‌റ്റുമായ ഡോ. രാജൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിവിധ റോട്ടറി ക്ലബ്ബുകളിൽ നിന്നുള്ള ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി.
പ്രോഗ്രാം ഡയറക്ടർ ബാലനാരായണൻ വി. സ്വാഗതവും സെക്രട്ടറി ഇലക്ട് ശ്രീജിത്ത് ടി.വി. നന്ദിയും രേഖപ്പെടുത്തി.
Content Highlight: Sinu MP takes over as president of Badagara Central Rotary Club
#Latest News #Badagara Central Rotary Club #Sinu MP #President




































.jpeg)

.jpeg)
.jpeg)





