Jun 25, 2026 10:27 AM

#LATEST NEWS #MANIYOOR #STRAY DOG #FOREST DEPARTMENT

മണിയൂർ: (vatakara.truevisionnews.com) മണിയൂർ വീട്ടുമുറ്റങ്ങളിലും കടവരാന്തയിലും കടത്തിണ്ണകളിലും രക്തക്കറ കണ്ടത് ഭീതിപരത്തി.കുന്നത്തുകര ഉല്ലാസ് നഗറിലെ വട്ടക്കണ്ടി രാഘവൻ, വലിയ പറമ്പത്ത് ബാബു എന്നിവരുടെ വീട്ടുമുറ്റത്തും വരാന്തയിലും പ്രദേശത്തെ സുധയുടെ ഉടമസ്ഥതയിലുള്ള റേഷൻകടയുടേയും ഹനീഫയുടെ

ഉടമസ്ഥതയിലുള്ള പലചരക്ക് കടയുടേയും തിണ്ണകളിലാണ് രക്തക്കറ കണ്ടത്. ഇന്നലെ രാവിലെയാണ് നാട്ടുകാരുടേയും വീട്ടുകാരുടേയും ശ്രദ്ധയിൽപ്പെട്ടത്. വീടുകളുടെ പുറത്ത് രക്തക്കറ കണ്ടതോടെ നടത്തിയ അന്വേഷണത്തിലാണ് കടത്തിണ്ണകളിലും വഴികളിലുമുണ്ടെന്ന് കണ്ടത്. ഇതോടെ, പരിഭ്രാന്തരായ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

മൃഗങ്ങളുടെ രക്തമാവാനാണ് സാധ്യതയെന്ന പ്രാഥമിക നിഗമനത്തിലെത്തിയ പൊലീസ്, വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പെരുവണ്ണാമുഴിയിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദപരിശോധന നടത്തി.

തെരുവുനായ്ക്കൾ പരസ്‌പരം ആക്രമിച്ചതിനെ തുടർന്നുണ്ടായ രക്തപ്പാടുകളാണെന്ന് സ്ഥിരീകരിച്ചു. ഭീതിയോ ആശങ്കയോ വേണ്ടെന്നും അക്രമാസക്തരായ തെരുവുനായ്ക്കളെ ശ്രദ്ധിക്കണമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇതോടെ യാണ് ദുരൂഹത നീങ്ങിയത്.

Content Highlight: The forest department said that stray dogs attacked each other at the doorsteps and roadsides of Maniyoor

#LATEST NEWS #MANIYOOR #STRAY DOG #FOREST DEPARTMENT

Next TV

Top Stories










News Roundup






Entertainment News