#Latest news #Ayancherry #Robbery #TP Strore
വടകര: (https://vatakara.truevisionnews.com/ ) ആയഞ്ചേരി തറോപ്പൊയിൽ കട കുത്തി തുറന്ന് മോഷണം. മേപ്പാടത്തിൽ അബ്ദുൽ അസീസിന്റെ ടി പി സ്റ്റോറാണ് കുത്തി തുറന്നത് . കടയിൽ സൂക്ഷിച്ചിരുന്ന പതിനഞ്ചായിരം രൂപയുടെ സിഗരറ്റുകളും പണവും മോഷണം പോയി.ഇന്നലെ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് പുട്ടുപൊളിച്ച് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്.
സംഭവമറിഞ്ഞതിനെ തുടർന്ന് വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വടകര പോലീസ് അന്വേഷണം തുടങ്ങി.സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. പ്രദേശത്ത് തുടർച്ചയായി മോഷണശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Content Highlight: Shop broken into and robbed in Ayancherry Tharoppozhil



































.jpg)








