മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല
adimage

മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല

മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല adimage
2026-07-18T22:45:00 | By Athira V
#Ramesh Chennithala #Mullappally Ramachandran #Chombala #Kerala Home Minister #UDF

അഴിയൂർ: മന്ത്രിയായതിന് ശേഷം ആദ്യമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതിയിൽ എത്തി അനുഗ്രഹം തേടി.ശനിയാഴ്ച രാത്രി 8 മണിയോടെയാണ് മന്ത്രി ചോമ്പാലിലെത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചോമ്പാലിലെ നാട്ടുകാരുമായും യു.ഡി.എഫ് പ്രവർത്തകരുമായും മന്ത്രി കുശലം പങ്കുവെച്ചു.

സന്ദർശനത്തിനിടെ മയക്കുമരുന്നിനെതിരെ സർക്കാർ നടത്തുന്ന "തുഫാൻ" ക്യാമ്പയിൻ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയതായി ചെന്നിത്തല പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. പ്രവീൺ കുമാർ എം.എൽ.എ, യു.ഡി.എഫ് നേതാക്കളായ എൻ. സുബ്രഹ്മണ്യൻ, അഡ്വ. ഐ. മൂസ, മോഹൻ പാറക്കടവ്, കാവിൽ രാധാകൃഷ്ണൻ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ.പി. കരുണൻ, പി.കെ. രാഗേഷ്, യാസർ അറഫാത്ത്, സി.കെ. വിശ്വൻ, കെ.പി. രാജൻ, സുനിൽ മടപ്പള്ളി, മനോജ് എടാണി, പി.കെ. ദാമു, കെ. അനിൽകുമാർ, കെ.പി. രവീന്ദ്രൻ, സുബിൻ മടപ്പള്ളി തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.മുല്ലപ്പള്ളിയുടെ വസതിയിലെത്തിയ മന്ത്രിക്ക് നാട്ടുകാരിൽ നിന്ന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

Content Highlight: Ramesh Chennithala Visits Mullappally Ramachandran's Home In Chombala

#Ramesh Chennithala #Mullappally Ramachandran #Chombala #Kerala Home Minister #UDF

adimage

Next TV

Related Stories
'ഇന്ദിര കട്ട് കേരളത്തിന് വേണ്ട': നാദാപുരം റോഡ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ

Jul 18, 2026 09:59 PM

'ഇന്ദിര കട്ട് കേരളത്തിന് വേണ്ട': നാദാപുരം റോഡ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ

യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി നാദാപുരം കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച്...

Read More >>
കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ, 'റെഡ് ബറ്റാലിയൻ' ഗ്രൂപ്പിൽ വ്യാജ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് അമലെന്ന് കണ്ടെത്തൽ

Jul 18, 2026 03:05 PM

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ, 'റെഡ് ബറ്റാലിയൻ' ഗ്രൂപ്പിൽ വ്യാജ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് അമലെന്ന് കണ്ടെത്തൽ

കോഴിക്കോട് കാഫിർ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് നേതാവ് അമൽ അറസ്റ്റിൽ. റെഡ് ബറ്റാലിയൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ...

Read More >>
വടകരയിൽ വയോധികൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

Jul 18, 2026 02:13 PM

വടകരയിൽ വയോധികൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

പുതുപ്പണം കക്കട്ടിയിൽ 67 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം...

Read More >>
adimage
'ഇന്ദിരാകട്ട് കേരളത്തിന് വേണ്ട'; പുത്തൂർ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

Jul 18, 2026 11:22 AM

'ഇന്ദിരാകട്ട് കേരളത്തിന് വേണ്ട'; പുത്തൂർ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

വൈദ്യുതി ലോഡ്ഷെഡ്ഡിംഗിനും അപ്രഖ്യാപിത നിയന്ത്രണങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ വടകരയിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഇന്ദിരാകട്ട് കേരളത്തിന്...

Read More >>
ഓർക്കട്ടേരിയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു; 'സീപെക്' മാതൃക

Jul 18, 2026 10:52 AM

ഓർക്കട്ടേരിയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു; 'സീപെക്' മാതൃക

സീപെക്കും എയ്ഞ്ചൽസും സംയുക്തമായി ഓർക്കട്ടേരിയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രഥമശുശ്രൂഷ, CPR പരിശീലനം...

Read More >>
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

Jul 17, 2026 09:13 PM

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ സെൽഫി എടുക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി ഇരിങ്ങൽ സ്കൂൾ വിദ്യാർഥി അഭിനവ് മരിച്ചു. കൂടെയുണ്ടായിരുന്ന 3...

Read More >>
Top Stories

adimage
News Roundup

GCC News

adimage
Entertainment News

adimage