---
title: "വടകരയിൽ പാലിയേറ്റീവ് കെയർ മേഖലാ ചർച്ചാ സംഗമം സംഘടിപ്പിച്ചു"
english_title: "Vadakara Palliative Care Discussion: Focus on Better Organization and Care"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373484/vadakara-palliative-care-discussion-better-organization"
published_at: "2026-07-20T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dc8fd0aef6_vadakara-palliative-care-discussion-better-organization.jpg"
keywords: ["Latest news", "Vadakara", "Palliative Care", "Kozhikode Initiative", "Healthcare", "Kerala"]
---

# വടകരയിൽ പാലിയേറ്റീവ് കെയർ മേഖലാ ചർച്ചാ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** > വടകര : വടകര "മികവുറ്റ സംഘാടനം അന്തസുറ്റ പരിചരണത്തിന് " എന്ന വിഷയവുമായി ബന്ധപ്പെട്ട കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു .വടകര കൊപ്ര ഭവനിൽ നടന്ന പരിപാടി ഐ. എ.പി.സി. വൈസ് ചെയർമാൻ അബ്ദുൽമജീദ് നരിക്കുനി ഉദ്ഘാടനം ചെയ്തു .

## Article Content

> വടകര : വടകര "മികവുറ്റ സംഘാടനം അന്തസുറ്റ പരിചരണത്തിന് " എന്ന വിഷയവുമായി ബന്ധപ്പെട്ട കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു .വടകര കൊപ്ര ഭവനിൽ നടന്ന പരിപാടി ഐ. എ.പി.സി. വൈസ് ചെയർമാൻ അബ്ദുൽമജീദ് നരിക്കുനി ഉദ്ഘാടനം ചെയ്തു .

ഹോം കെയർ ,സംഘാടനം ,പരിശീലനം ,പാലിയേറ്റീവിന്റെ വർത്തമാനവും ഭാവിയും എന്നീ വിഷയങ്ങളിൽ ഊന്നിയ ചർച്ചാ സംവാദത്തിൽ വടകര മേഖലയിലെ 12 ക്ലിനിക്കുകളിൽ നിന്നും പ്രധാന ഭാരവാഹികളും വളണ്ടിയർമാരും പങ്കെടുത്തു . ചെയർമാൻ കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .

കിപ്പ് ജനറൽ സെക്രട്ടറി എം.കെ. കുഞ്ഞമ്മദ് ആമുഖ പ്രഭാഷണം നടത്തി . സെക്രട്ടറി എം .പി .അബ്ദുൾ റഷീദ്, കിപ്പ് ചെയർമാൻ നിസാർ അഹമ്മദ് ബിജുമോൻ , പി അബ്ദുള്ള, ഇസ്മായിൽ മൂസ്സ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373484/vadakara-palliative-care-discussion-better-organization)