---
title: "കനത്ത മഴ: ഒഞ്ചിയത്ത് വ്യാപക നാശനഷ്ടം; വീടുകൾ തകർന്നു "
english_title: "Onchiyam Heavy Rain Damage House Wall Collapse Flood Kerala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376114/onchiyam-heavy-rain-house-damage-wall-collapse"
published_at: "2026-08-02T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ecb99b682f_onchiyam-heavy-rain-house-damage-wall-collapse.jpg"
keywords: ["Onchiyam", "Heavy Rain", "Kerala Rain", "House Damage", "Wall Collapse", "Flood"]
---

# കനത്ത മഴ: ഒഞ്ചിയത്ത് വ്യാപക നാശനഷ്ടം; വീടുകൾ തകർന്നു 

> **Lead Summary:** ഒഞ്ചിയം: **[**കനത്ത മഴയിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ വ്യാപക നാശനഷ്ടം. രണ്ടാം വാർഡിൽ കൊയിലോത്ത് മീത്തൽ ഹംസയുടെ വീടിനു മുകളിലേക്ക് സമീപത്തെ മതിൽ ഇടിഞ്ഞുവീണ് ബെഡ്‌റൂമും ടോയ്‌ലറ്റും പൂർണമായും തകർന്നു.

## Article Content

ഒഞ്ചിയം: **[**കനത്ത മഴയിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ വ്യാപക നാശനഷ്ടം. രണ്ടാം വാർഡിൽ കൊയിലോത്ത് മീത്തൽ ഹംസയുടെ വീടിനു മുകളിലേക്ക് സമീപത്തെ മതിൽ ഇടിഞ്ഞുവീണ് ബെഡ്‌റൂമും ടോയ്‌ലറ്റും പൂർണമായും തകർന്നു.

നാലാം വാർഡിൽ പച്ചിലച്ചേരി നസീറിന്റെ വീടിനു പിറകിലേക്ക് മൺകൂനകൾ ഇടിഞ്ഞുവീണും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മതിലുകൾ തകരുകയും നിരവധിവീടുകളിൽ വെള്ളം കയറുകയും ചെയ്തു.

അപകടസ്ഥലം സന്ദർശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട്, വൈസ് പ്രസിഡന്റ് ജൗഹർ വെള്ളികുളങ്ങര, വില്ലേജ് ഓഫീസർ പ്രേംജിത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജിത്ത് പി., ജനപ്രതിനിധി പ്രജിഷ എന്നിവർ അടിയന്തര രക്ഷാ-പരിഹാര നടപടികൾക്ക് നേതൃത്വം നൽകി.

മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും മതിലുകൾക്കും മരങ്ങൾക്കും സമീപം താമസിക്കുന്നവർ അധിക ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376114/onchiyam-heavy-rain-house-damage-wall-collapse)