---
title: "ആയഞ്ചേരിയിൽ സി.കണ്ണേട്ടൻ സ്മാരക മന്ദിരവും എൻ.ശങ്കരക്കുറുപ്പ് സ്മാരക വായനശാലയും നാടിന് സമർപ്പിച്ചു"
english_title: "CPI(M) Branch Office and Memorial Library Inaugurated in Ayanjheri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378363/cpim-branch-office-memorial-library-inaugurated-ayancheri"
published_at: "2026-08-13T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7db2d6457c3_cpim-branch-office-memorial-library-inaugurated-ayancheri.jpg"
keywords: ["CPI(M)", "Ayanjheri", "Vadakara", "Memorial Library", "Branch Office"]
---

# ആയഞ്ചേരിയിൽ സി.കണ്ണേട്ടൻ സ്മാരക മന്ദിരവും എൻ.ശങ്കരക്കുറുപ്പ് സ്മാരക വായനശാലയും നാടിന് സമർപ്പിച്ചു

> **Lead Summary:** ആയഞ്ചേരി: **[** സി.പി.ഐ (എം) ആയഞ്ചേരി ലോക്കലിലെ ചേറ്റുകെട്ടി- കുറ്റ്യാടിപ്പൊയിൽ ബ്രാഞ്ച് ഓഫീസും (സഹോദരൻ സി. കണ്ണേട്ടൻ സ്മാരകമന്ദിരം) എൻ. ശങ്കരക്കുറുപ്പ് സ്മാരക വായനശാലയും ഇന്ന് (ആഗസ്റ്റ് 14, 2026) നാടിന് സമർപ്പിച്ചു. വൈകുന്നേരം നടന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ സന്നിഹിതരായി.

## Article Content

ആയഞ്ചേരി: **[** സി.പി.ഐ (എം) ആയഞ്ചേരി ലോക്കലിലെ ചേറ്റുകെട്ടി- കുറ്റ്യാടിപ്പൊയിൽ ബ്രാഞ്ച് ഓഫീസും (സഹോദരൻ സി. കണ്ണേട്ടൻ സ്മാരകമന്ദിരം) എൻ. ശങ്കരക്കുറുപ്പ് സ്മാരക വായനശാലയും ഇന്ന് (ആഗസ്റ്റ് 14, 2026) നാടിന് സമർപ്പിച്ചു. വൈകുന്നേരം നടന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ സന്നിഹിതരായി.

സഹോദരൻ സി. കണ്ണേട്ടൻ സ്മാരകമന്ദിരം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. എൻ. ശങ്കരക്കുറുപ്പ് സ്‌മാരക വായനശാലയുടെ ഉദ്ഘാടനം സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം പി.മാസ്റ്റർ നിർവഹിച്ചു.

ഇതോടനുബന്ധിച്ച് നടന്ന സി.പി.ഐ (എം) ആയഞ്ചേരി ലോക്കൽ കുടുംബ സംഗമം സി.പി.ഐ (എം) തൃശൂർ ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയുമായ ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. ഭാസ്കരൻ മാസ്റ്റർ, കെ.കെ. ദിനേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. ദിവാകരൻ മാസ്റ്റർ, കെ. പുഷ്പജ, ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഭരതൻ കുട്ടോത്ത് നയിച്ച ഗാനസദസും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378363/cpim-branch-office-memorial-library-inaugurated-ayancheri)