---
title: "'വനിതകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കും'; പുതിയ വനിതാ നയം ഉടൻ - മന്ത്രി ബിന്ദു കൃഷ്ണ"
english_title: "Women Children Safety Measures Minister Bindu Krishna New Women Policy Draft Chombala Visit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381287/women-children-safety-measures-minister-bindu-krishna-new-women-policy-chombala-visit"
published_at: "2026-09-05T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c46483f096_women-children-safety-measures-minister-bindu-krishna-new-women-policy-chombala-visit.jpg"
keywords: ["Minister Bindu Krishna", "Women Welfare Kerala", "Mullappally Ramachandran House Visit", "Chombala News"]
---

# 'വനിതകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കും'; പുതിയ വനിതാ നയം ഉടൻ - മന്ത്രി ബിന്ദു കൃഷ്ണ

> **Lead Summary:** ചോമ്പാല: വനിതകളുടെയും കുട്ടികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വനിതാ ക്ഷേമ-തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

## Article Content

ചോമ്പാല: വനിതകളുടെയും കുട്ടികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വനിതാ ക്ഷേമ-തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

പുതിയ വനിതാ നയം രൂപീകരിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും കരട് രേഖ തയ്യാറായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വൈകാതെ നയപ്രഖ്യാപനം നടത്തുമെന്നും അവർ പറഞ്ഞു.

മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതി മന്ത്രി ബിന്ദു കൃഷ്ണ സന്ദർശിച്ചു. ഇതിന് പിന്നാലെയാണ് വനിതാ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രി പ്രതികരിച്ചത്.

യു.ഡി.എഫ് നേതാക്കളായ അഡ്വ. ഐ. മൂസ, സുനിൽ മടപ്പള്ളി, കാവിൽ രാധാകൃഷ്ണൻ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ. അനിൽകുമാർ, പുരുഷു രാമത്ത്, കെ.പി. രവീന്ദ്രൻ, ജലജ വിനോദ്, സുബിൻ മടപ്പള്ളി, നസീർ വിരോളി, സോമൻ കൊളരാട്, വി.കെ. നജീഷ് കുമാർ, കെ.കെ. കുമാരൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

**English Summary:**

Chombala: Women Welfare and Labour Department Minister Bindu Krishna said measures are being taken to ensure safety and welfare of women and children. Steps to formulate new women policy are in final stage, draft document ready, policy announcement soon. Minister said this after visiting former KPCC President Mullappally Ramachandran's residence at Chombala. UDF leaders Adv I Moosa, Sunil Madappally, Kavil Radhakrishnan, P Baburaj, Pradeep Chombala, Haris Mukkali, K Anilkumar, Purushu Ramath, KP Raveendran, Jalaja Vinod, Subin Madappally, Naseer Viroli, Soman Kolarad, VK Najeesh Kumar, KK Kumaran were with minister.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381287/women-children-safety-measures-minister-bindu-krishna-new-women-policy-chombala-visit)