ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ജനകീയ പങ്കാളിത്തം അനിവാര്യമെന്ന് കെ.പി.കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ

ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ജനകീയ പങ്കാളിത്തം അനിവാര്യമെന്ന്  കെ.പി.കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ
Apr 18, 2022 04:16 PM | By Rijil

മണിയൂര്‍: ഗ്രാമീണ ജനങ്ങള്‍ക്ക് 2024 നകം സമ്പൂര്‍ണ കുടിവെള്ളമെന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ജനകീയ മുന്നേറ്റങ്ങള്‍ അനിവാര്യമാ ണെന്നും , ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ദമാണെന്നും, കെ.പി.കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.

കുടിവെള്ളമായി നാം നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതില്‍ 80 % മലിനമാണെന്നും . ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാന്‍ സാമൂഹിക ഇടപെടലുകള്‍ അനിവാര്യമാണെന്നും മണിയൂര്‍ ഗ്രാമപഞ്ചായത്തും കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജലജീവന്‍ മിഷന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. തന്റെ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും കുടിവെള്ള ലഭ്യതയ്ക്ക് വേണ്ടി ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം തദവസരത്തില്‍ പറഞ്ഞു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 7165 കുടുംബങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടി 65.90 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയതായി പ്രസിഡന്റ് അറിയിച്ചു. കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടര്‍ മോഹനന്‍ കോട്ടൂര്‍ പദ്ധതി വിശദീകരണം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, വികസനകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ കരിമ്പാണ്ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. ഗീത, ആരോഗ്യ വിദ്യഭ്യാസ സ്റ്റാര്‍സിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശശിധരന്‍ ,കെ.വി. സത്യന്‍ , പ്രമോദ് കോണിച്ചേരി, എം.കെ. ഹമീദ് , സജിത്ത് പൊറ്റമ്മല്‍ , കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ ബീന ,KSWS ടീം ലീഡര്‍ വി.എസ്. വിനീത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

KP Kunhahammed Kutty MLA said that people's participation is essential in Jala Jeevan Mission project

Next TV

Related Stories
#Webcasting  |നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:21 PM

#Webcasting |നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

ബൂത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പുറത്തിറങ്ങുന്നതു വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി കാമറ വഴി കണ്‍ട്രോള്‍ റൂമില്‍...

Read More >>
 #doublevoting|പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 03:57 PM

#doublevoting|പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#voterlist|ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 03:45 PM

#voterlist|ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍...

Read More >>
 #polling |പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 03:25 PM

#polling |പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍...

Read More >>
#complaints|'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

Apr 25, 2024 01:05 PM

#complaints|'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

ഇതിലൂടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യു.ഡി.എഫ്. നടത്തിയത്. വടകരയിൽ പ്രചാരണത്തിന്റെ തുടക്കം മുതൽ ശൈലജ ടീച്ചറെ വ്യക്തിഹത്യ ചെയ്യുന്നതിനും...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 25, 2024 11:11 AM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories