---
title: "ചികിത്സാ പിഴവ് ? ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ വടകര സ്വദേശിനി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസ്"
english_title: "Vadakara Woman Dies After Hysterectomy; Case Filed Over Alleged Medical Negligence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/386803/vadakara-woman-dies-after-hysterectomy"
published_at: "2026-10-13T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acda4126e98a_hysterectomy-death-medical-negligence-kerala.jpg"
keywords: ["MedicalNegligence", "KozhikodeMedicalCollege", "Hysterectomy", "Vadakara", "Thankamani Death"]
---

# ചികിത്സാ പിഴവ് ? ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ വടകര സ്വദേശിനി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസ്

> **Lead Summary:** വടകര: ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ദാരുണമായി മരിച്ചു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ചികിത്സാ പിഴവിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

വടകര: ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ദാരുണമായി മരിച്ചു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ചികിത്സാ പിഴവിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം എട്ടാം തീയതിയാണ് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ച് തങ്കമണിയുടെ ശസ്ത്രക്രിയ നടന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഒമ്പതാം തീയതിയോടെ മുറിയിലേക്ക് മാറ്റിയതിന് പിന്നാലെ അവർക്ക് ശക്തമായ പനിയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. കഴിക്കുന്ന ഭക്ഷണമെല്ലാം ഛർദ്ദിച്ചു കളയുന്ന ഗുരുതരമായ സ്ഥിതിയുണ്ടായി.

തുടർന്ന് നടത്തിയ പരിശോധനയിൽ വൻകുടലിൽ മുറിവുണ്ടായതായി ഡോക്ടർമാർ അറിയിച്ചുവെന്നും കുടുംബം പറയുന്നു. ഇതിനെത്തുടർന്ന് വീണ്ടും ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ആരോഗ്യനില വഷളാവുകയും, ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ തങ്കമണി മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ചികിത്സാ പിഴവാണ് മരണകാരണമായതെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

A 49-year-old woman from Mandarathur in Vadakara died at Kozhikode Medical College Hospital after undergoing a hysterectomy. Her family has alleged medical negligence, and police have registered a case into the incident.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/386803/vadakara-woman-dies-after-hysterectomy)