---
title: "ആവണിക്ക് തുണയായി നാടൊന്നാകെ; ചോറോട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിന്റെ ധനസഹായം കൈമാറി"
english_title: "Chorode 11th Ward Hands Over Financial Aid for Aavani’s Kidney Treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/387178/chorode-ward-financial-aid-aavani-treatment"
published_at: "2026-10-15T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad07d7d76d44_chorode-ward-financial-aid-aavani-treatment.jpg"
keywords: ["KidneyTransplant", "HealthcareAid", "Chorode", "KeralaNews", "CommunitySupport"]
---

# ആവണിക്ക് തുണയായി നാടൊന്നാകെ; ചോറോട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിന്റെ ധനസഹായം കൈമാറി

> **Lead Summary:** **ചോറോട്: ** ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ ആവണിയുടെ കിഡ്നി മാറ്റിവെക്കുന്നതിനുള്ള ചികിത്സാ സഹായം സ്വരൂപിക്കുന്നതിന്റെ ഭാഗമായി 11-ാം വാർഡ് കമ്മിറ്റിയുടെയും പ്രത്യേകമായി രൂപീകരിച്ച ചികിത്സാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സമാഹരിച്ച തുക കൈമാറി.

## Article Content

**ചോറോട്: ** ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ ആവണിയുടെ കിഡ്നി മാറ്റിവെക്കുന്നതിനുള്ള ചികിത്സാ സഹായം സ്വരൂപിക്കുന്നതിന്റെ ഭാഗമായി 11-ാം വാർഡ് കമ്മിറ്റിയുടെയും പ്രത്യേകമായി രൂപീകരിച്ച ചികിത്സാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സമാഹരിച്ച തുക കൈമാറി.

വാർഡിൽ നിന്നും സമാഹരിച്ച ധനസഹായം വാർഡ് കമ്മിറ്റി സെക്രട്ടറി ഷൈലേഷ് മലയിൽ, പ്രസിഡന്റ് ബിജു മലയിൽ, വാർഡ് മെമ്പർ രാജേഷ് ചോറോട് എന്നിവർ ചേർന്ന് ചികിത്സാ കമ്മിറ്റി ജനറൽ കൺവീനർ എൻ.ടി. ഷാജിക്ക് കൈമാറി.

ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ എം. അശോകൻ, പ്രസാദ് വിലങ്ങിൽ, വാർഡ് വികസന സമിതി അംഗങ്ങളായ സുഭാഷ് സി.എച്ച്, ഷിനിത ചെറുവത്ത്, സത്യനാഥൻ സി.എച്ച് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പ്രയാസമനുഭവിക്കുന്ന ആവണിക്ക് കൈത്താങ്ങാവാനായി നാടൊന്നാകെ രംഗത്തിറങ്ങിയതിന്റെ മാതൃകയാണ് ഈ ധനസമാഹരണം.

In Chorode, the 11th ward committee and a special treatment committee handed over the funds collected for Aavani’s kidney transplant treatment. Ward leaders and committee members jointly transferred the amount to the treatment committee in a show of community support.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/387178/chorode-ward-financial-aid-aavani-treatment)