വടകര: മേമുണ്ട ചല്ലിവയല്‍ എന്ന സ്ഥലത്ത് വെച്ച് നിരോധിത പുകയില ഉല്പന്നമായ 30,000 പാക്കറ്റ് ഹാന്‍സ് പിടികൂടി. കോഴിക്കോട് എക്സൈ സ് ഇന്റലിജന്റ് സിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂലിന്റെ രഹസ്യ വിവരപ്രകാരം വടകര എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി.വേണുവും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്.
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്പനക്കായി വടകര മേ മുണ്ട ചല്ലി വയല്‍ സ്വദേശിയായ പുതിയോട്ടില്അഷറഫ് എന്ന റഫീക്ക് (45 ) കര്‍ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് സ്വന്തം പുരയിടത്തില്‍ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു. മുമ്പും ഇതേ കുറ്റം ചെയ്ത് പിഴ അടച്ച് വീണ്ടും ലഹരി വസ്തു വില്പ്പനക്കിറങ്ങിയആളാണെന്നും സ്കൂളുകള്‍ തുറക്കുന്നത് ലക്ഷ്യം വെച്ചാണ് ഇത്രയും ഹാന്‍സ് സൂക്ഷിച്ചു വെച്ചതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീ സര് കെ.സി. കരുണന് , പ്രിവന്റീവ് ഓഫീസര്‍ ഗ്രയ്ഡ് സി.രാമകൃഷ്ണന് ,സി.ഇ.ഒ മാരായ രാകേഷ് ബാബു ജി.ആര്, മുസ് ബിന്‍ ,വിനീത് എന്നിവര്‍ പങ്കെടുത്തു.
exisce raid memunda challi vayal