വടകര : കെട്ടിട നിര്‍മ്മാണ ക്ഷേമനിധിയില്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്ഷന് ഉള്‍പ്പെടെയുള്ള എല്ലാതരം ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണമെന്ന് ജനത കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (എച്ച്. എം. എസ്.) സംസ്ഥാന നേതൃയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംഘടന പ്രക്ഷോഭം നടത്താനും അതിന് മുന്നോടിയായി മെയ് 24ന് എല്ലാ ജില്ലാ ക്ഷേമനിധി ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താനും തീരുമാനിച്ചു.
സംസ്ഥാന പ്രസിഡണ്ട് മനയത്ത് ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഒ. പി. ശങ്കരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. പി. ശിവനന്ദന് ഭാസ്കരന് കൊഴുക്കല്ലൂര്‍, പി. കെ. അനില്‍കുമാര്‍, എസ് സിനില്‍, ജീജദാസ്, ഡോ. എ. റബിജ, പ്രകാശന് പുതുക്കോട്, സി. സഹദേവന് തുടങ്ങിയവര്‍ സംസാരിച്ചു.
Janata Construction & General Workers' Union demands immediate payment of pension arrears