---
title: "വടകര പുതിയ ബസ്റ്റാന്റില്‍ ബസിന് തീ പിടിച്ചു"
english_title: "fire in bus near vatakara new busstnad "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42529/fire-in-bus-near-vatakara-new-busstnad"
published_at: "2022-05-13T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e183f11c1c_fire in bus .jpg"
keywords: []
---

# വടകര പുതിയ ബസ്റ്റാന്റില്‍ ബസിന് തീ പിടിച്ചു

> **Lead Summary:** **വടകര: ** വടകര പുതിയ ബസ്റ്റാന്റില്‍ ബസിന് തീ പിടിച്ചത് യാത്രക്കാരെ ഭീതിലാഴ്ത്തി. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. പുതിയ ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനാണ് തീ പിടിച്ചത്. ആളപായമൊന്നുമില്ല.

## Article Content

**വടകര: ** വടകര പുതിയ ബസ്റ്റാന്റില്‍ ബസിന് തീ പിടിച്ചത് യാത്രക്കാരെ ഭീതിലാഴ്ത്തി. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. പുതിയ ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനാണ് തീ പിടിച്ചത്. ആളപായമൊന്നുമില്ല.

ബസ്സിന്റെ ബോണറ്റില്‍ നിന്നാണ് തീ ഉയര്‍ന്നത്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴും ബസ് ജീവനക്കാര്‍ ചേര്‍ന്ന് തീ അണച്ചിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ ബസ്റ്റാന്റിന് സമീപം എടോടി റോഡില്‍ ബ്യൂട്ടി പാര്‍ലര്‍ കത്തി നശിച്ചത്. അടിക്കടിയുണ്ടാകുന്ന തീപിടുത്തങ്ങള്‍ നഗരവാസികളെ ഭീതിപ്പെടുത്തുകയാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42529/fire-in-bus-near-vatakara-new-busstnad)