വടകര: എം.എസ് എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന രണ്ട് കോടിയുടെ ഹബീബ് എഡ്യൂകെയര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സ്കോളര്‍ഷിപ്പ് പരീക്ഷ മെയ് 15 ഞായര്‍ രാവിലെ 10 മണിക്ക് വടകര നിയോജക മണ്ഡലം തല പരീക്ഷ കേന്ദ്രമായ എം യു എം വി എച്ച് എസ് എസ് വടകരയില്‍ വെച്ച് നടക്കും.
8,9 ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നാഷണല്‍ സ്കൂള്‍ അടക്കമുള്ള മികച്ച സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് റസിഡന്‍ഷ്യല്‍ പഠനം, പ്ലസ് വണ്‍ അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍, മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകള്‍ എന്നിവക്കുള്ള പരിശീലനത്തോട് കൂടിയുള്ള ഹയര്‍സെക്കന്‍ഡറി പഠനം, കൂടാതെ എന്‍ട്രന്‍സ് റിപ്പീറ്റിങ് ബാച്ച്, സി എ/സി എം എ/സി എം എ യു എസ് എന്നിങ്ങനെ നാല് കാറ്റഗറി തിരിച്ചാണ് സ്കോളര്‍ഷിപ്പ് പരീക്ഷ നടക്കുന്നത്.
പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ കൃത്യം 9:30 ന് പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് എം എസ് എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.സ്പോട്ട് രെജിസ്ട്രേഷന് ഉണ്ടായിരിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് :8086553425 87921 79391
Habib Educare Scholarship Examination 15 Examination Center at Vadakara