ചെരണ്ടത്തൂര്‍ ചിറയില്‍ കൃഷി നാശം തുടര്‍ക്കഥ കര്‍ഷകര്‍ ദുരിതത്തില്‍

ചെരണ്ടത്തൂര്‍ ചിറയില്‍ കൃഷി നാശം തുടര്‍ക്കഥ കര്‍ഷകര്‍ ദുരിതത്തില്‍
May 14, 2022 10:14 AM | By Rijil

വടകര: തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ചെരണ്ടത്തൂര്‍ ചിറയില്‍ മഴയെത്തുടര്‍ന്ന് നെല്‍ക്കൃഷി നശിക്കുമ്പോഴും കര്‍ഷകര്‍ തീരാദുരിതത്തില്‍. കഴിഞ്ഞ വര്‍ഷത്തെ നഷ്ടപരിഹാരം പോലും ഇനിയും കര്‍ഷകര്‍ക്ക് കിട്ടാത്ത സാഹചര്യമാണുള്ളത്. 40 ഹെക്ടറോളംസ്ഥലത്തെ നെല്‍ക്കൃഷിയാണ് കഴിഞ്ഞവര്‍ഷം നശിച്ചത്.

ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. നഷ്ടം കണക്കാക്കി അന്നുതന്നെ കൃഷിവകുപ്പ് നഷ്ടപരിഹാരത്തിനുള്ള ശുപാര്‍ശ നല്‍കിയെങ്കിലും ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടി ഇഴയുകയാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറിന് അംഗീകാരമായിട്ടുണ്ടെന്നും ചിലര്‍ക്ക് പണം വന്നുതുടങ്ങിയെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വഴിക്രമത്തില്‍ എല്ലാവര്‍ക്കും തുക അക്കൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷ. വര്‍ഷങ്ങളോളം തരിശിട്ട ചെരണ്ടത്തൂര്‍ ചിറയിലെ പാടങ്ങളില്‍ നെല്‍ക്കൃഷി സജീവമായിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. ഒറ്റയ്ക്കും കൂട്ടായുമെല്ലാം ഒട്ടേറെപേര്‍ കൃഷിയിലേക്ക് തിരിച്ചുവന്നെങ്കിലും രണ്ടുവര്‍ഷമായി വേനല്‍മഴ ചതിക്കുകയാണ്. പാടത്തെവെള്ളക്കെട്ട് കാരണം ജനുവരിയില്‍ മാത്രമേ കൃഷി തുടങ്ങാനാകൂ. വൈകി കൃഷിതുടങ്ങുന്നതിനാല്‍ വിളവെടുപ്പ് സമയമാകുമ്പോഴേക്കും വേനല്‍മഴ വില്ലനാകും .

നവംബര്‍, ഡിസംബര്‍ മാസങ്ങളിലെങ്കിലും കൃഷി തുടങ്ങാവുന്ന തരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കിയാല്‍ മാത്രമേ ഈദുരിതത്തില്‍നിന്ന് കര്‍ഷകര്‍ക്ക് മോചനമാകൂ. എന്നാല്‍ ഇതിനുള്ള നടപടികളും വൈകുകയാണ്.

ചെരണ്ടത്തൂര്‍ ചിറയിലെ നെല്‍കൃഷി വ്യാപകമായി നശിച്ച സാഹചര്യം കൃഷി വകുപ്പ് മന്ത്രിക്കും, ജലസേചന വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി ശ്രദ്ധയില്‍പ്പെടുത്തിയെന്നും വ്യാപക കൃഷി നാശത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് അടിയന്തരമായി ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി  സ്വീകരിച്ചിട്ടുണ്ടെന്നും കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അറിയിച്ചു.

Destruction of agriculture in Cherandathoor Chira continues Farmers in distress

Next TV

Related Stories
പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

May 20, 2022 12:42 PM

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ...

Read More >>
മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി റോയലിനൊപ്പം

May 20, 2022 12:11 PM

മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി റോയലിനൊപ്പം

മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി...

Read More >>
വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ ഷോപ്പി

May 20, 2022 11:33 AM

വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ ഷോപ്പി

വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ...

Read More >>
ശ്വാസകോശ രോഗ വിഭാഗം വടകര സിഎം  ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

May 20, 2022 11:17 AM

ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം...

Read More >>
കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി  വേളത്ത എം എം അഗ്രി പാര്‍ക്ക്

May 20, 2022 11:04 AM

കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി വേളത്ത എം എം അഗ്രി പാര്‍ക്ക്

കൗ ഫാമും മിനി സൂവും...കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി എംഎം അഗ്രി പാര്‍ക്ക്. പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി...

Read More >>
മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 20, 2022 10:47 AM

മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ മഹാരാജാസില്‍ അഡ്മിഷന്‍...

Read More >>
Top Stories