വടകര : സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെയും ബ്രദേഴ്സ് പുറങ്കരയുടെയും നേതൃത്വത്തില്‍ 18–ാ മത് സംസ്ഥാന ബീച്ച് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും.
പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ബീച്ചില്‍ തയ്യാറാക്കിയ കളത്തില്‍ മുകുന്ദന് സ്മാരക സ്റ്റേഡിയത്തിലാണ് മത്സരം. വിവിധ ജില്ലകളില്‍ നിന്നുള്ള പുരുഷ വനിതാ ടീമുകള്‍ പങ്കെടുക്കും.
ഞായര്‍ രാവിലെ 9ന് ആഷിഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചെന്നൈയില്‍ നടക്കുന്ന ദേശീയ ബീച്ച് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ വനിതാ ടീമിനെ തെരഞ്ഞെടുക്കും.
The state beach volleyball championship will start tomorrow in Vadakara