Jun 25, 2022 06:21 AM

വടകര : ഓർക്കാട്ടേരിയിലെ മൂന്ന് ജൂവലറികളിൽനിന്നായി പോളിഷ് ചെയ്യാൻ നൽകിയ സ്വർണാഭരണങ്ങളുമായി മുങ്ങിയ യുവാവിനെ ഒരുവർഷത്തിനുശേഷം എടച്ചേരി പോലീസ് അറസ്റ്റുചെയ്തു.

മഹാരാഷ്ട്ര സ്വദേശി മയൂർ അർജുൻ ഗോഡ്‌കെ എന്ന സൂരജ് സേട്ടു (31) വിനെയാണ് അറസ്റ്റുചെയ്തത്. 2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഓർക്കാട്ടേരിയിലെ സിറാജ് ജ്വല്ലറി, എസ്.ആർ. ജ്വല്ലറി, ആർ.ആർ. ജ്വല്ലറി എന്നിവിടങ്ങളിൽനിന്നായി പോളീഷ് ചെയ്യാൻ നൽകിയ പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായാണ് ഇയാൾ കടന്നുകളഞ്ഞത്.

ഓർക്കാട്ടേരിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ച് ജൂവലറികളിലെ ആഭരണങ്ങൾ പോളീഷ് ചെയ്യുന്ന ജോലിചെയ്തുവരികയായിരുന്നു.

പുണെയിൽവെച്ചാണ് എസ്.ഐ. ആന്റണി ഡിക്രൂസ്, എ.എസ്.ഐ. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സിജേഷ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ വെള്ളിയാഴ്ച രാവിലെ എടച്ചേരി സ്റ്റേഷനിൽ എത്തിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Finally in jail; Man arrested for drowning in gold jewelery

Next TV

Top Stories