---
title: "ഇന്ന് വൈകിട്ട് അനുസ്മരണ സമ്മേളനം; സിപിഐഎം നേതാവ് എം ദാസന് നാടിൻ്റെ സ്മരണാഞ്ജലി "
english_title: "Memorial meeting to be held this evening; Cpm leader M Dasan pays homage to the nation "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51807/memorial-meeting-to-be-held-this-evening-cpm-leader-m-dasan-pays-homage-to-the-nation"
published_at: "2022-06-29T12:00:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/62bbf19da9acc_m_dasan.jpg"
keywords: []
---

# ഇന്ന് വൈകിട്ട് അനുസ്മരണ സമ്മേളനം; സിപിഐഎം നേതാവ് എം ദാസന് നാടിൻ്റെ സ്മരണാഞ്ജലി 

> **Lead Summary:** **ചോറോട്: **സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ സെക്രട്ടറിയും യുവജന നേതാവുമായിരുന്ന എം ദാസന് നാടിൻ്റെ സ്മരണാഞ്ജലി. രാവിലെ ചോറോട്ടെ വീട്ട് വളപ്പിലെ എം ദാസൻ സ്മൃതി മണ്ഡപത്തിൽ ,നേതാക്കളും പ്രവർത്തകരും പ്രകടനമായെത്തി പുഷ്പാർച്ചന നടത്തി.

## Article Content

**ചോറോട്: **സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ സെക്രട്ടറിയും യുവജന നേതാവുമായിരുന്ന എം ദാസന് നാടിൻ്റെ സ്മരണാഞ്ജലി. രാവിലെ ചോറോട്ടെ വീട്ട് വളപ്പിലെ എം ദാസൻ സ്മൃതി മണ്ഡപത്തിൽ ,നേതാക്കളും പ്രവർത്തകരും പ്രകടനമായെത്തി പുഷ്പാർച്ചന നടത്തി.

> സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം അർപ്പിച്ചു. വി ദിനേശൻ അധ്യക്ഷനായി. കേന്ദ്ര കമ്മറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, കെ കെ ലതിക, ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, വടകര ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, " ആർ ഗോപാലൻ, ഇ കെ നാരായണൻ   തുടങ്ങിയവർ പങ്കെടുത്തു.      

ലോക്കൽ സെക്രട്ടറി മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു. വൈകിട്ട് 5ന് ചോറോട് ഗെയിറ്റിൽ പ്രകടനവും അനുസ്മരണ പൊതുസമ്മേളനവും ചേരും.സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51807/memorial-meeting-to-be-held-this-evening-cpm-leader-m-dasan-pays-homage-to-the-nation)