ആയഞ്ചേരി : വള്ളിയാട് യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റിക്ക് കീഴിൽ ബാലകേരളം യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അഞ്ച് മുതൽ പതിനഞ്ച് വയസ്സുവരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് യൂണിറ്റുകളിൽ ബാലകേരളം രൂപീകരിക്കുന്നത്.
യൂണിറ്റ് പ്രസിഡന്റ് സാദിഖ് എൻ.കെ അധ്യക്ഷനായി. മുസ്ലിം ലീഗ് ശാഖ സെക്രട്ടറി എം.സി അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും കവിയുമായ സജീവൻ ചെമ്മരത്തൂർ വിദ്യാർത്ഥികളുമായി സംവദിച്ചു.
പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് അർഷാദ്.കെ, ജനറൽ സെക്രട്ടറി ഫാസിൽ.കെ.സി, ബാലകേരളം പഞ്ചായത്ത് കോർഡിനേറ്റർ ഫസലുറഹ്മാൻ, ഷിനാസ് എ, ഫായിസ് ടി.കെ തുടങ്ങിയവർ സംസാരിച്ചു.
ജസീം എൻ, അജ്മൽ.പി, സിജാൽ.പി.പി, അര്‍ഷക്ക് കെ, നിദാൽ.ടി.കെ, നിഹാൽ.എ, നാജിൽ പി, മുഹമ്മദ്, റിഷാൻ, ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ - എം.എസ്.എഫ് വള്ള്യാട് യൂണിറ്റ് നടത്തിയ ബാല കേരളം പരിപാടിയിൽ നിന്ന്
MSF Balakeralam unit formed