പാര്‍ക്കോ കുതിക്കുന്നു; വിപുലീകരിച്ച ഡെര്‍മറ്റോളജി ആന്റ് കോസ്‌മെറ്റോളജി ഡിപ്പാര്‍ട്ട്മെന്റ് ഉദ്ഘാടനം ചെയ്തു

പാര്‍ക്കോ കുതിക്കുന്നു; വിപുലീകരിച്ച ഡെര്‍മറ്റോളജി ആന്റ് കോസ്‌മെറ്റോളജി ഡിപ്പാര്‍ട്ട്മെന്റ് ഉദ്ഘാടനം ചെയ്തു
Dec 4, 2022 09:54 AM | By Nourin Minara KM

വടകര: പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ. വിപുലീകരിച്ച ഡെര്‍മറ്റോളജി ആന്റ് കോസ്‌മെറ്റോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനം പ്രമുഖ പ്ലാസ്റ്റിക് സര്‍ജനും അബുദാബി ലൈഫ് കെയര്‍ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായ ഡോ. ഉസ്മാന്‍ ജാസ്മിന്‍ നിര്‍വ്വഹിച്ചു.

പാര്‍ക്കോ ചെയര്‍മാന്‍ പിപി അബൂബക്കര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നസീര്‍ പി, ഡയറക്ടര്‍ ആഷിഖ് അബൂബക്കര്‍, പാര്‍ക്കോ ഡോക്ടേര്‍സ് ക്ലബ്ബ് പ്രസിഡണ്ടും നിയോ നാറ്റോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. നൗഷീദ് അനി എം, കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ആന്റ് കോസ്മെറ്റോളജിസ്റ്റ് ഡോ. നഫീന ജാസ്മിന്‍ സംസാരിച്ചു.

നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വിപുലമായ സംവിധാനങ്ങളുമായാണ് ഡെര്‍മറ്റോളി ആന്റ് കോസ്‌മെറ്റോളജി വിഭാഗം വിപുലീകരിച്ചിരിക്കുന്നത്. സ്‌കാര്‍ നീക്കംചെയ്യുന്നതിനുള്ള റേഡിയോ ഫ്രീക്വന്‍സി സബ്സിഷന്‍ പ്രക്രിയയ്ക്ക് ഏറ്റവും പുതിയ സലിന പിആര്‍ വടകരയില്‍ ആദ്യമായി പാര്‍ക്കോ അവതരിപ്പിക്കുകയാണ്.

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ലേസര്‍ ഹെയര്‍ റിമൂവല്‍, ആക്നേ സ്‌കാര്‍ റിഡക്ഷന്‍, ആന്റി ഏജിംഗ് ട്രീറ്റ്മെന്റ്, റിങ്കിള്‍ റിഡക്ഷന്‍, ഫെയ്സ് റിജുവിനേഷന്‍, പിഗ്മെന്റേഷന്‍ ട്രീറ്റ്മെന്റ്സ്, കെമിക്കല്‍ പീല്‍സ്, ഹൈഡ്രഫേഷ്യല്‍, മീശോ തെറാപ്പി, ഹെയര്‍ റീ ഗ്രോത്ത് ട്രീറ്റ്മെന്റ്, പി.ആര്‍.പി, ഗ്ലൂള്‍ട്ടാത്തിയോണ്‍, മൈക്രോ നീഡില്‍ഡ് ആര്‍.എഫ് തുടങ്ങിയ എല്ലാവിധ ചര്‍മ്മരോഗ-സൗന്ദര്യ ചികിത്സകളും ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. നഫീന ജാസ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെര്‍മറ്റോളജി ആന്റ് കോസ്മെറ്റോളജി വിഭാഗത്തില്‍ ലഭ്യമാണ്.

An expanded Department of Dermatology and Cosmetology was inaugurated in Parco

Next TV

Related Stories
#Tapansen| ജനകീയ ബദൽനയം: കേന്ദ്രം കേരളത്തെ വേട്ടയാടുന്നു - സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ

Apr 19, 2024 08:47 PM

#Tapansen| ജനകീയ ബദൽനയം: കേന്ദ്രം കേരളത്തെ വേട്ടയാടുന്നു - സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ

സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ബദൽ നയങ്ങൾ ആവിഷ്കരിക്കുന്നത് കൊണ്ടാണ് കേന്ദ്രം കേരളത്തെ വേട്ടയാടുന്നതെന്ന് സിഐടിയു ദേശീയ ജനറൽ...

Read More >>
 #Sakshamapp|ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ സഹായം : ആവശ്യമുള്ളവര്‍ സക്ഷം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

Apr 19, 2024 08:41 PM

#Sakshamapp|ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ സഹായം : ആവശ്യമുള്ളവര്‍ സക്ഷം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പോളിംഗ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്...

Read More >>
#postalvoting|മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ട് നാളെ മുതൽ

Apr 19, 2024 08:08 PM

#postalvoting|മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ട് നാളെ മുതൽ

ജില്ലയിൽ തിരുവമ്പാടി ഉൾപ്പെടെ മൂന്ന് കേന്ദ്രങ്ങൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ടിന് ജില്ലയിൽ നാളെ ...

Read More >>
#ldsf|ലഘുലേഖ പ്രകാശനം ഇടത് ചേരിയെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് എൽ.ഡി.എസ്.എഫ്

Apr 19, 2024 02:14 PM

#ldsf|ലഘുലേഖ പ്രകാശനം ഇടത് ചേരിയെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് എൽ.ഡി.എസ്.എഫ്

എൽ.ഡി.എസ്.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ലഘുലേഖ സ്റ്റുഡൻസ് വിത്ത് ടീച്ചർ കൊയിലാണ്ടി മണ്ഡലത്തിലെ തച്ചൻകുന്നിൽ വെച്ച് കെ.കെ.ശൈലജ...

Read More >>
#arrest| വടകരയിൽ വീട്ടമ്മയെ ബോംബ് എറിഞ്ഞ കേസ് : രണ്ടു പേർ അറസ്റ്റിൽ

Apr 19, 2024 12:00 PM

#arrest| വടകരയിൽ വീട്ടമ്മയെ ബോംബ് എറിഞ്ഞ കേസ് : രണ്ടു പേർ അറസ്റ്റിൽ

2023 ഫെ​ബ്രു​വ​രി​യി​ൽ വ​ട​ക​ര പു​തു​പ്പ​ണം ക​റു​ക​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ ബോ​ബെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പി​ച്ച...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 19, 2024 11:48 AM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories










News Roundup