അഴിയൂർ: അഞ്ചു വയസ്സുകാരനെ ഓട്ടോ ഡ്രൈവർ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി. ഓട്ടോറിക്ഷയിൽ സ്കൂളിലേക്ക് പോകുകയായിരുന്ന 5 വയസ്സുള്ള കുട്ടി പുറത്തേക്ക് തുപ്പുന്നതിനിടെ ഡ്രൈവറുടെ വസ്ത്രത്തിൽ തെറിച്ചതാണ് കാരണം.
തുടർന്ന്ഓട്ടോ ഡ്രൈവർ മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് കുട്ടിയുടെ ഷർട്ട് അഴിച്ചു മാറ്റി ഡ്രൈവറുടെ വസ്ത്രം തുടപ്പിച്ച സംഭവം അഴിയൂരിൽ ഏറെ ചർച്ചയായിരുന്നു. ഡ്രൈവറോട് വിശദീകരണം ചോദിച്ച കുട്ടിയുടെ മാതാവിനോട് ഓട്ടോ ഡ്രൈവർ തട്ടിക്കയറി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലുമായിരുന്നു.
ഇതേ തുടർന്ന് ഓട്ടോ ഡ്രൈവറായ കുഞ്ഞിപ്പള്ളി സ്വദേശി വിചിത്രൻ എന്ന വ്യക്തിക്കെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാരും കുട്ടിയുടെ വീട്ടുകാരും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ ചോമ്പാല പോലീസിനോട് സംഭവത്തിൻ്റെ വിശദീകരണം ആവശ്യപ്പെട്ടത്.
The incident of insulting the auto driver; The Child Rights Commission sought an explanation