Featured

നടപ്പാതയിലെ ടൈലുകൾ ഇളകി ; യാത്രക്കാർ തെന്നി വീഴുന്നതു പതിവാകുന്നു

News |
Feb 4, 2023 10:14 PM

വടകര: ഇളകിയ ടൈലുകൾ കാൽനടയാത്രക്കാരെ വീഴ്ത്തുന്നു. വടകര പഴയ ബസ് സ്റ്റാൻഡ് മെയിൻ റോഡിലാണ് സംഭവം. പഴയ ബസ് സ്റ്റാൻഡിനു മുന്നിലെ മെയിൻ റോഡിലെ നടപ്പാതയിലെ ടൈലുകൾ ഇളകി കിടക്കുന്നതു മൂലം ഒട്ടേറെ കാൽനട യാത്രക്കാർ തെന്നി വീഴുന്നതു പതിവാണ്. അശോക മെഡിക്കൽസിന് സമീപം കല്ലിങ്കൽ ബിൽഡിങ്ങിലേക്കു കയറുന്ന ഭാഗത്താണ് ടൈലുകൾ അടർന്നു പോയത്.

ഇവിടെ വ്യാപാരികൾ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ വീഴുന്നതു പതിവാണ്. കഴിഞ്ഞ ദിവസം ഒരു ഗർഭിണി വീഴുകയും പരുക്കേൽക്കുകയും ചെയ്തു. പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ ആർ.ആർ കോംപ്ലക്സിലേക്കു പ്രവേശിക്കുന്ന ഭാഗത്തും ലിങ്ക് റോഡ് തുടങ്ങുന്ന ഭാഗത്തും ടൈലുകൾ ഇളകി കിടക്കുന്നുണ്ട്. പിങ്കി ഫാൻസി കടയ്ക്ക് മുന്നിൽ ഒരു ഭാഗത്തെ ടൈലുകൾ എടുത്തു മാറ്റിയ നിലയിലാണ്. ടൈൽ ഇല്ലാത്ത ഭാഗം ശ്രദ്ധയിൽപ്പെടാതെയാണു പലരും വീഴുന്നത്.

റോഡിലേക്കു വീണാൽ വാഹനത്തിന് അടിയിൽപ്പെടാനും സാധ്യതയേറെയാണ്. കല്ലിങ്കൽ ബിൽഡിങ്ങിലേക്ക് വാഹനങ്ങൾ കടന്നു പോകുന്ന ഭാഗത്ത് ടൈലുകൾ ഇല്ല. ഇതിന്റെ ഇരുഭാഗത്തുമുള്ള ടൈലുകളാണ് ഇളകിയത്. ജെ.ടി റോഡിൽ നടപ്പാത നിർമാണം അടുത്തിടെയാണു പൂർത്തിയായത്. ആ സമയം ഈ ഇളകിയ ടൈൽ ഉറപ്പിക്കാമായിരുന്നു. ലിങ്ക് റോഡ് തുടങ്ങുന്ന ഭാഗത്ത് ടൈലുകൾ ഇളകി കിടക്കുന്നതിനു പുറമേ ഉയർന്ന നടപ്പാതയും അപകടം വരുത്തുന്നു.

The tiles on the pavement were shaken; Passengers slip and fall

Next TV

Top Stories