#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ
Apr 26, 2024 07:27 PM | By Meghababu

 വടകര : (vadakara.truevisionnews.com)തെരഞ്ഞെടുപ്പ് ദിവസം ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പോളിംങ്ങ് ബൂത്തുകളിൽ വോട്ടു ചെയ്യാൻ സഹായമൊരുക്കി ഹയർ സെക്കൻ്ററി നാഷണൽ സർവീസ് സ്കീം (എൻ എസ് എസ്) വളണ്ടിയർമാർ.

വടകര ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻ്ററി സ്കൂളിലെ ബൂത്തിൽ വീൽചെയറിലുള്ള വോട്ടറെ സഹായിക്കുന്ന എൻ എസ് എസ് വളണ്ടിയർമാരുടെ സേവനം പ്രശംസാ വഹമായി. ജില്ലയിലെ 2230 ബൂത്തുകളിൽ 4460 വളണ്ടിയർമാരാണ് സന്നദ്ധ സേവകരായി പ്രവർത്തിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് വളണ്ടിയർമാർക്ക് ഈ വർഷവും അവസരം ലഭിച്ചത്.

ജില്ലാ സാമൂഹ്യനീതി വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനായി 13 നിയമസഭ മണ്ഡലങ്ങളിലും നോഡൽ ഓഫീസർമാരെ നിയമിച്ചിരുന്നു.

ഒപ്പം 'ഗ്രീൻ ഇലക്ഷൻ ക്ലീൻ ഇലക്ഷൻ' എന്ന സന്ദേശമുയർത്തി എല്ലാ പോളിംങ് ബൂത്തുകളിലും ഹരിത കർമസേനയുമായി സഹകരിച്ച് ബോധവൽക്കരണ പ്രവർത്തനവും സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ, എൻ എസ് എസ് ജില്ല കോ ഓർഡിനേറ്റർമാരായ എം കെ ഫൈസൽ, എസ് ശ്രീചിത്ത് എന്നിവർ നേതൃത്വം നൽകി.

#NSS #volunteers #provide #assistance #differently-#abled #voters

Next TV

Related Stories
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 9, 2024 12:06 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 9, 2024 11:31 AM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 9, 2024 11:08 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
 #March | യുഡിവൈഎഫ് നേത്രത്തിൽ വടകര എസ് പി ഓഫീസിലേക് മാർച്ച്

May 9, 2024 09:44 AM

#March | യുഡിവൈഎഫ് നേത്രത്തിൽ വടകര എസ് പി ഓഫീസിലേക് മാർച്ച്

വ്യാജ സന്ദേശം പ്രചരിച്ചവർക്ക് എതിരെയുള്ള നിയമ നടപടിയിൽ നിസ്സംഗത...

Read More >>
#MEMUNDAHSS | ജില്ലയിൽ ഒന്നാമത്; എസ്എസ്എൽസി ഫലത്തിൽ മേമുണ്ട സ്കൂളിന് ചരിത്ര വിജയം

May 8, 2024 08:57 PM

#MEMUNDAHSS | ജില്ലയിൽ ഒന്നാമത്; എസ്എസ്എൽസി ഫലത്തിൽ മേമുണ്ട സ്കൂളിന് ചരിത്ര വിജയം

252 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+...

Read More >>
 #RTO   |വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം: വടകര മുൻ ആർ.ടി.ഒ.യ്ക്ക് തടവുശിക്ഷയും പിഴയും

May 8, 2024 01:16 PM

#RTO |വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം: വടകര മുൻ ആർ.ടി.ഒ.യ്ക്ക് തടവുശിക്ഷയും പിഴയും

കോഴിക്കോട് വിജിലൻസ് കോടതി ഒരുവർഷം തടവിനും 37.5 ലക്ഷം രൂപ പിഴശിക്ഷയ്ക്കും...

Read More >>
Top Stories










News Roundup