#inaugurated | ഒവിസി തോട് നവീകരണം; പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി നിർവ്വഹിച്ചു

#inaugurated | ഒവിസി തോട് നവീകരണം; പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി നിർവ്വഹിച്ചു
Feb 20, 2024 08:53 PM | By Kavya N

വടകര: (vatakaranews.com) നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒവിസി തോട് നവീകരണം യാഥാർഥ്യമാകുന്നു. മണ്ഡലത്തിലെ പാക്കയിൽ, നടോൽ, താഴെ അങ്ങാടി ഭാഗങ്ങളിലെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ ദുരിതത്തിന് പരിഹാരമാകും വിധം ഒവിസി തോട് നവീകരണം യാഥാർഥ്യമാകുന്നു. തോടിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കായി 2022 - 23 വർഷത്തെ ബജറ്റ് ഫണ്ടിൽ അനുവദിച്ച ഒരു കോടി എഴുപത് ലക്ഷം രൂപയുടെ പ്രവൃത്തിഉദ്‌ഘാടനം കെ.കെ രമ എം.എൽ.എയുടെ അധ്യക്ഷതയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിച്ചു.

കേരളത്തിലുടനീളം സുലഭമായ ശുദ്ധ ജലലഭ്യത ഉണ്ടെന്ന ബോധം എപ്പോഴും നമ്മെ നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉൾനാടൻ ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുകയും നികത്തപ്പെടുകയുമൊക്കെ ചെയ്തതിന്റെ ഭാഗമായി കുടിവെള്ള ക്ഷാമം ഉണ്ടകാൻ സാധ്യതയുണ്ടെന്നുള്ള വസ്തുതയാണ് നമുക്ക് മുന്പിലുള്ളത്. ഇതുമുൻകൂട്ടി കണ്ട് ഉൾനാടൻ ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന അജണ്ടയെന്നും ഇതിനായി ജലവിഭവ വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

ഒ.വി.സി തോട് നവീകരണത്തിന്റെ ആവശ്യകത തെരഞ്ഞെടുപ്പ് സമയത്തുള്ള സന്ദർശനവേളയിൽ തന്നെ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതാണ്. ഇതു സംബന്ധിച്ച് 2018ൽ സമർപ്പിച്ചിരുന്ന പദ്ധതിരേഖ പരിഗണന ലഭിക്കാതെ കിടക്കുകയായിരുന്നു. ഈ ദുരവസ്ഥ നേരിൽ കണ്ടു മനസിലാക്കിയതിനു ശേഷം കഴിഞ്ഞ വർഷത്തെ ബജറ്റ് നിർദേശങ്ങളിൽ പ്രധാന ഇനമായി ഒവിസി തോട് നവീകരണം നിർദ്ദേശിക്കുകയും ധനമന്ത്രിയെ നേരിൽ കണ്ടു ഇതിനായി 1.70 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തുകയുമായിരുന്നു എന്ന് കെ.കെ.രമ എം.എൽ.എ പറഞ്ഞു.

വരുന്ന വർഷകാലത്തിനു മുൻപ് തന്നെ പ്രവൃത്തി പൂർത്തികരിക്കുന്നതിനായി കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്കും നിർവഹണം നടത്തുന്ന മൈനർ ഇറിഗേഷൻ വകുപ്പിനും നിർദ്ദേശം നൽകിയതായും അവർ കൂട്ടിച്ചേർത്തു. നഗരസഭാ ചെയർപേഴ്‌സൺ കെ.മുരളീധരൻ എം.പി മുഖ്യാതിഥി ആയിരുന്നു.

നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു കൗൺസിലർമാരായ സജീവ് കുമാർ.പി, എം.ബിജു,റൈഹാനത്ത് പി, നിസാബി വി.വി പൊതുപ്രവർത്തകരായ ബിജു.കെ.എൻ, രമേശൻ ടി .കെ, വേണുഗോപാൽ.വി, ജലാൽ പി.കെ, സഹദേവൻ.കെ, വി.പി.ചന്ദ്രൻ, കെ.പ്രകാശൻ, സി.കുമാരൻ, പി.സോമശേഖരൻ മാസ്റ്റർ, എം.വി അബ്ദുല്ല, രതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മൈനർ ഇറിഗേഷൻ എക്സികുട്ടീവ് എഞ്ചിനീയർ സത്യൻ.കെ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. അസി.എക്സികുട്ടീവ് എഞ്ചിനീയർ ഹാബി.സി.എച്ച് നന്ദി പറഞ്ഞു.

#OVC #trench #upgrade #minister #inaugurated #work

Next TV

Related Stories
#PrafulKrishnan|വടകരയെ അടിമുടി മാറ്റിയെടുക്കാൻ സമഗ്ര പദ്ധതി നടപ്പിലാക്കും പ്രഫുൽ കൃഷ്ണൻ

Apr 17, 2024 09:36 PM

#PrafulKrishnan|വടകരയെ അടിമുടി മാറ്റിയെടുക്കാൻ സമഗ്ര പദ്ധതി നടപ്പിലാക്കും പ്രഫുൽ കൃഷ്ണൻ

വടകര പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സ്ഥാനാർത്ഥിയുടെ മുഖാമുഖം പരിപാടിയിൽ...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 17, 2024 01:58 PM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#KKRama |ജയരാജന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; പരാതി നല്‍കുമെന്ന് കെ.കെ രമ

Apr 17, 2024 01:07 PM

#KKRama |ജയരാജന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; പരാതി നല്‍കുമെന്ന് കെ.കെ രമ

യുഡിഎഫ് സ്ഥാനാര്‍ഥി വെണ്ണപ്പാളികളുടെ മുദ്രാവാക്യത്തോടെ നോമിനേഷന്‍ നല്‍കി എന്നാണ് ജയരാജന്‍...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 17, 2024 12:16 PM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#KKRama|ശൈലജയ്ക്കെതിരായ സൈബർ ആക്രമണം തെറ്റ്, അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയം - കെ കെ രമ

Apr 17, 2024 11:31 AM

#KKRama|ശൈലജയ്ക്കെതിരായ സൈബർ ആക്രമണം തെറ്റ്, അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയം - കെ കെ രമ

എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ.കെ രമ...

Read More >>
#PCVishnuNath|രാഷ്ട്രീയം പറയാൻ ഭയമുള്ളവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു: പി.സി വിഷ്ണുനാഥ്

Apr 17, 2024 10:48 AM

#PCVishnuNath|രാഷ്ട്രീയം പറയാൻ ഭയമുള്ളവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു: പി.സി വിഷ്ണുനാഥ്

ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന് എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎൽ എ...

Read More >>
Top Stories