#accident | വടകരയിൽ മരുമകൾ ഓടിച്ച സ്കൂട്ടറിൽ വാഹനമിടിച്ചു , തെറിച്ചുവീണ അമ്മയ്ക്ക് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം

#accident | വടകരയിൽ മരുമകൾ ഓടിച്ച സ്കൂട്ടറിൽ വാഹനമിടിച്ചു , തെറിച്ചുവീണ അമ്മയ്ക്ക് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം
Jul 26, 2024 05:06 PM | By Jain Rosviya

വടകര : (vatakara.truevisionnews.com)ദേശീയപാതയിൽ വടകരയിൽ അമ്മയും മരുമകളും സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചു.

റോഡിലേക്ക് തെറിച്ചുവീണ അമ്മയുടെ ദേഹത്തേക്ക് ബസ്സ് കയറി.

ബസ്സിന്റെ ടയറിന്റെ അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ഇന്ന് വൈകീട്ട് 4 : 15 ഓടെ വടകര അടക്കാത്തെരുവിനടുത്തെ കൊപ്ര ഭവനിന് മുന്നിലാണ് അപകടം.

ചോറോട് സ്വദേശി എമടത്തിൽ പ്രഭ (75 ) ആണ് മരിച്ചത്.

സ്കൂട്ടർ ഓടിച്ച യുവതിയെ പരിക്കുകളോടെ വടകര ആശാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ തകർന്ന ഇടുങ്ങിയ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്.

അപകടത്തിൽ തൽക്ഷണം മരിച്ച വീട്ടമ്മയുടെ മൃതദേഹം റോഡിൽ നിന്ന് മാറ്റിയിട്ടില്ല.

വടകര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് .

മൃതദേഹം ഉടൻ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും .

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.

മക്കൾ: പരേതനായ ലത്തീഷ് , റീജേഷ്,രൂപേഷ്

മരുമകൾ: ശ്രീകല ( അഹല്യ കണ്ണാശുപത്രി സ്റ്റാഫ് ) ശീതൾ അപർണ ( അസി. ഡയരകർ വിഎച്ച്സി ).

 

#Vadakara #scooter #driven #daughter #was #hit #vehicle #mother #fell #under #bus

Next TV

Related Stories
#MKPremnath | കനൽ സ്മരണ 20 ന്; അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം വില്ല്യാപ്പള്ളിയിൽ

Oct 18, 2024 11:13 AM

#MKPremnath | കനൽ സ്മരണ 20 ന്; അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം വില്ല്യാപ്പള്ളിയിൽ

മുൻ എം.പിയും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ: സെബാസ്റ്റ്യൻ പോൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം...

Read More >>
 #train | വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

Oct 18, 2024 10:44 AM

#train | വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ...

Read More >>
 #Ganja | വടകര റെയിൽവേ സ്‌റ്റേഷനിൽ ബാഗുകളിൽ സൂക്ഷിച്ച നിലയിൽ പത്ത് കിലോ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

Oct 18, 2024 10:26 AM

#Ganja | വടകര റെയിൽവേ സ്‌റ്റേഷനിൽ ബാഗുകളിൽ സൂക്ഷിച്ച നിലയിൽ പത്ത് കിലോ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

ചൈന്നൈയിൽ നിന്നും വരുന്ന ട്രെയിനിൽ നിന്നും പുലർച്ചെ ആറ് മണിയോടെയാണ് ഇരുവരെയും പിടികൂടുന്നത്....

Read More >>
#arrest | പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; മണിയൂർ സ്വദേശിയായ വയോധികൻ അറസ്റ്റിൽ

Oct 17, 2024 09:06 PM

#arrest | പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; മണിയൂർ സ്വദേശിയായ വയോധികൻ അറസ്റ്റിൽ

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ്...

Read More >>
#RashtraSeva | ഗാന്ധിയൻ ആശയപ്രചരണം; പി.ഹരീന്ദ്രനാഥിന് രാഷ്ട്ര സേവാ പുരസ്കാരം സമ്മാനിച്ചു

Oct 17, 2024 03:36 PM

#RashtraSeva | ഗാന്ധിയൻ ആശയപ്രചരണം; പി.ഹരീന്ദ്രനാഥിന് രാഷ്ട്ര സേവാ പുരസ്കാരം സമ്മാനിച്ചു

25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്...

Read More >>
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Oct 17, 2024 01:30 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
Top Stories










News Roundup