വടകര: (vatakaranews.com) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേ ചിത്രകാരന്മാരുടെ സംയുക്ത ചിത്ര പ്രദർശനം ഇന്ററാക്ഷൻസ് വടകര കചിക ആർട്ട് ഗാലറിയിൽ ആരഭിച്ചു. പ്രദർശനം ചലചിത്ര സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടി ഉദ്ഘാടനം ചെയ്തു. പവിത്രൻ ഒതയോത്ത് അധ്യക്ഷത വഹിച്ചു. സീ. കൃഷ്ണദാസ് അന്തരിച്ചചിത്രകാരൻ എ. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
ചിത്രകാരൻ സദു അലിയൂർ അനുസ്മരണ ഭാഷണം കോട്ടയിൽ രാധാകൃഷ്‌ണൻ നിർവ്വഹിച്ചു. ചലചിത്ര, നാടക പ്രവർത്തകരായ ശശി എരഞ്ഞിക്കൽ, ശിവദാസ് പോയിൽക്കാവ് എന്നിവർ മുഖ്യാ തിഥികൾ ആയിരുന്നു. ചിത്രകാരൻ മൊട്ടമ്മൽ, ഭഗവതി സുന്ദരം, സജേഷ്. ടി. വി എന്നിവർ ആശംസയർപ്പിച്ചു. ജഗദീഷ് പാലയാട്ട് സ്വാഗതവും ടി. പി ശ്രീധരൻ നന്ദിയും പറഞ്ഞു. പ്രദർശനം 26 വരെ നീണ്ടു നിൽക്കും.
#SaduAliyur #Respect #ARamachandran #Interactions #film #exhibition #started #Vadakara