പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍ എംപി

പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍ എംപി
Mar 18, 2026 10:58 PM | By Roshni Kunhikrishnan

ആയഞ്ചേരി:(vatakara.truevisionnews.com) നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പാറക്കല്‍ അബ്ദുല്ല കേവലം എംഎല്‍എ മാത്രമായിരിക്കുമെന്ന് കരുതാനാവില്ലെന്ന് ഷാഫി പറമ്പില്‍ എംപി. കേരളത്തില്‍ ഒരു ഭരണമാറ്റമുണ്ടായാല്‍, കുറ്റ്യാടി അതിനൊപ്പം നിന്നാല്‍ അത് കുറ്റ്യാടിയുടെ വികസനചരിത്രത്തിലെ സുവര്‍ണകാലമായിരിക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു. ആയഞ്ചേരിയില്‍ കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ റോഡ് ഷോയ്ക്കുശേഷം സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.

കുറ്റ്യാടി ബൈപ്പാസ് ഉള്‍പ്പെടെയുള്ള ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചയാളാണ് പാറക്കല്‍ അബ്ദുല്ല. അദ്ദേഹം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണ് പിന്നീടുണ്ടായത്. നാടിന്റെ സമാധാനം കെടുത്താന്‍ ബോംബ് രാഷ്ട്രീയം ഉപയോഗിക്കുന്നവരെ ഇനിയും നമ്മള്‍ വിജയിപ്പിച്ചുകൂടാ. ഈയടുത്തു വീണ്ടും നമ്മുടെ നാട്ടില്‍ രാത്രി 12 മണിക്ക് അഛനും അമ്മയും ഉറങ്ങിക്കിടക്കുന്ന വീട്ടിലേക്ക് ബോംബെറിഞ്ഞു.

അതില്‍ പിടിക്കപ്പെട്ടയാള്‍ ഒരധ്യാപകനാണ്. ആ അധ്യാപകന്‍ എന്തായിരിക്കും കുട്ടികളെ പഠിപ്പിക്കുന്നത്.? കുറ്റ്യാടിയിലേത് കേവലം രണ്ട് വ്യക്തികളുടെ പോരാട്ടമല്ല. മറിച്ച് രാഷ്ട്രീയ കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന തെരഞ്ഞെടുപ്പാണ്. അതില്‍ കുറ്റ്യാടി മുന്‍പന്തിയിലുണ്ടാവണമെന്നും ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു

If Parakkal wins, he will not just be an MLA - Shafi Parambil MP

Next TV

Related Stories
ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

May 11, 2026 11:42 AM

ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു...

Read More >>
വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി

May 11, 2026 11:05 AM

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ...

Read More >>
Top Stories










News Roundup