വടകര: (vatakara.truevisionnews.com) ഇന്‍സ്പയര്‍ സ്‌കൂള്‍ ഓഫ് മ്യൂസിക് / കോച്ചിംഗ് സെന്ററിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
വടകര ലിങ്ക് റോഡിന് സമീപമുള്ള സിറ്റി ഓഡിറ്റോറിയത്തില്‍ മെയ് 17 ഞായറാഴ്ച നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മത്സരങ്ങള്‍ നടത്തിയത്. എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി നടന്ന ചിത്രരചനാ മത്സരം പ്രശസ്ത ചിത്രകാരന്‍ രമേഷ് രഞ്ജനം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ബഷീര്‍ തിക്കോടി, എം. അബ്ദുല്‍ സലാം, സാജിദ് അലങ്കാര്‍, സുബി അബ്ദുള്ള, പ്രകാശന്‍ പുതുപ്പണം, ഹമീദ് വടക്കെയില്‍ എന്നിവര്‍ സംബന്ധിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.
വടകരയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ മാറ്റുരച്ചു.
Drawing competition organized











































