സംഗീതസാന്ദ്രമായി മടപ്പള്ളി: 14 മണിക്കൂർ നീണ്ട സംഗീതയജ്ഞവുമായി ജപ സ്കൂൾ ഓഫ് മ്യൂസിക് വാർഷികാഘോഷം

സംഗീതസാന്ദ്രമായി മടപ്പള്ളി: 14 മണിക്കൂർ നീണ്ട സംഗീതയജ്ഞവുമായി ജപ സ്കൂൾ ഓഫ് മ്യൂസിക് വാർഷികാഘോഷം
May 11, 2026 11:32 AM | By Krishnapriya S R

വടകര: (vatakara.truevisionnews.com) മടപ്പള്ളി ജപ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ മുപ്പത്തിമൂന്നാം വാർഷികം പതിനാല് മണിക്കൂർ നീണ്ടുനിന്ന വിപുലമായ സംഗീതയജ്ഞത്തോടെ ആഘോഷിച്ചു.

പ്രശസ്ത സംഗീതജ്ഞൻ യു. ജയനും ശിഷ്യരും ചേർന്നാണ് ഈ സംഗീത സമർപ്പണം നടത്തിയത്. ജപ ഡയറക്ടർ യു. ജയൻ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച പരിപാടി കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഇ. നാരായണൻ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചാലക്കര പുരുഷു മുഖ്യപ്രഭാഷണം നടത്തി. ത്യാഗരാജ പഞ്ചരത്‌ന കീർത്തനാലാപനം, സംഗീത കച്ചേരി, സംഗീതാരാധന, വയലിൻ ഗ്രൂപ്പ്, സംഘ സങ്കീർത്തനം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.

യു. ജയൻ ഈണം നൽകി പി. ജയചന്ദ്രനും പി. ലീലയും ആലപിച്ച ഭക്തിഗാനങ്ങളുടെ അവതരണവും ഗാനമേളയും ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു. ഇ.ടി.കെ. പ്രഭാകരൻ, സജിത്ത് നാരായണൻ, ഡോ. കെ. ശ്രീലത, എൻ.പി. രാജേഷ്, ബാബുട്ടി, കെ. പത്മിനി, കൺവീനർ രേഷ്മ, പി. ആനന്ദൻ, പ്രേംകുമാർ കാവിൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Japa School of Music Anniversary Celebration

Next TV

Related Stories
ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

May 11, 2026 11:42 AM

ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു...

Read More >>
വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി

May 11, 2026 11:05 AM

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ...

Read More >>
മൂക്കാളിയിൽ ലോറികൾ കൂട്ടിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി വടകര ഫയർഫോഴ്സ്

May 10, 2026 05:00 PM

മൂക്കാളിയിൽ ലോറികൾ കൂട്ടിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി വടകര ഫയർഫോഴ്സ്

മൂക്കാളിയിൽ ലോറികൾ കൂട്ടിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി വടകര...

Read More >>
Top Stories

News Roundup