വടകര : (vatakaranews.com) മനേക്കരയിൽ കല്യാണ വീട്ടിൽ നിന്നും വരൻ്റെ സഹോദരനെ വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതി ഒളിവിൽ കഴിയവെ വടകരയിൽ വെച്ച് പിടിയിലായി. ചൊക്ലി നിടുമ്പ്രം സ്വദേശി നിഖിൽ മനോഹരൻ എന്ന ചിക്കുവിനെയാണ് പാനൂർ സി.ഐ അഗേഷ്, എസ്.ഐ രമിത്ത് എന്നിവ ചേർന്ന് പിടികൂടിയത്. പുത്തൻപുരയിൽ ശ്രീജിഷിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്.


നിഖിൽ മനോഹരന്റ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമിച്ചതെന്നാണ് പരാതി. വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. കൈയ്ക്കും കാലിനും ഗുരുതരമായ പരിക്കേറ്റ ശ്രീജിഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
#case #groom's #brother #calledout #marriage #house #forced #rape #Accused #arrested #Vadakara