വടകര: (nadapuramnews.com) ലോകനാടക ദിനം വടകരയിൽ കളിക്കളം, നന്മ, ഇപ്റ്റ എന്നിവയുടെ ആഭിമുഖ്യത്തിൽ കളിക്കളം ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ പുറന്തോടത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കല സമാധാനമാണെന്ന ലോകനാടകദിന സന്ദേശം ഇപ്റ്റ സെക്രട്ടറി ടി.പി.റഷീദ് അവതരിപ്പിച്ചു.
ഒപ്പം ചടങ്ങിൽ നടനും നാടക പ്രവർത്തകനുമായ കെ.ബാലനെ പി.കെ.ചന്ദ്രൻ, ഗീത ചോറോട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ആർട്ടിസ്റ്റ് രാംദാസ് ശിലാഫലകം നൽകി ആദരിക്കുകയും ചെയ്തു. ടി. ദാമോദരൻ, സി.സി.രാജൻ, ഇ.ടി.കെ രാഘവൻ എന്നിവർ ആശംസയർപ്പിച്ചു. ടി.രാധാകൃഷ്ണൻ 'ബോധായനന്റെ ഭഗവദജ്ജുകം' എന്ന സംസ്കൃത നാടകത്തെക്കുറിച്ച് പ്രഭാഷണം നടത്തി.
ബാബു തലാഞ്ചേരി, ശശികുമാർ പുറമേരി, രാജൻ ചെറുവാട്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൂടാതെ കൈനിക്കര പത്ഭനാഭ പിള്ളയുടെ 'വേലുത്തമ്പി ദളവ' (19 ആം രംഗം) നാടകം തയ്യുള്ളതിൽ രാജൻ, വി.പി.രാഘവൻ, സത്യൻ കാവിൽ എന്നിവർ ചേർന്ന് വായിച്ചവതരിപ്പിച്ചു. കളിക്കളം സെക്രട്ടറി തയ്യുള്ളതിൽ രാജൻ സ്വാഗതവും സി.പി.ചന്ദ്രൻ നന്ദിയും പറഞ്ഞു.
#World #DramaDay #Play #VeluthampiDalava #read