#Sakshamapp|ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ സഹായം : ആവശ്യമുള്ളവര്‍ സക്ഷം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

 #Sakshamapp|ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ സഹായം : ആവശ്യമുള്ളവര്‍ സക്ഷം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം
Apr 19, 2024 08:41 PM | By Meghababu

 വടകര: ( vatakara.truevisionnews.com) ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പോളിംഗ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

നേരത്തേ തപാല്‍ വോട്ടിന് അപേക്ഷ നല്‍കി ഹോം വോട്ടിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണിത്. ഇവര്‍ക്ക് വോട്ടിംഗ് കേന്ദ്രത്തിലേക്ക് പോയി വരുന്നതിനുള്ള വാഹന സൗകര്യം, വീല്‍ ചെയര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, വളണ്ടിയര്‍ സഹായം എന്നിവ ഒരുക്കിയിട്ടുണ്ട്. ബൂത്തില്‍ വരി നില്‍ക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.

പോളിംഗ് ബൂത്തിലെത്തുന്നതിന് ഏതെങ്കിലും രീതിയിലുള്ള സഹായം ആവശ്യമുള്ള ഭിന്നശേഷിക്കാരും വയോജനങ്ങളും അതിനായി 'സക്ഷം' മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. പ്ലേ സ്റ്റോര്‍/ആപ്പ് സ്റ്റോറില്‍ ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകള്‍ ലഭ്യമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്ന ഈ ആപ്പില്‍ വോട്ടര്‍പട്ടികയിലെ പേര്, പോളിംഗ് സ്റ്റേഷന്‍, പോളിംഗ് ബൂത്ത്, സ്ഥാനാര്‍ത്ഥിയുടെ വിശദാംശങ്ങള്‍, പോളിംഗ് ബൂത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാണ്.

മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം ഇവര്‍ക്കായി ഒരുക്കിയിരിക്കുന്ന സേവനങ്ങള്‍ അറിയാനും അവ ആവശ്യമുള്ളവര്‍ക്ക് അപേക്ഷിക്കാനും കഴിയും. വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് വീല്‍ ചെയര്‍, വാഹന സൗകര്യം, വളണ്ടിയര്‍ സേവനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കേണ്ടത്.

ഇതിനു പുറമെ, ഇത്തരം സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സാമൂഹ്യനീതി ഓഫീസിലെ 0495-2371911, 8714621986 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ചും ഈ സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

#Help #differently #abled #elderly #people #vote #Those #register #Sakshamapp

Next TV

Related Stories
#roadblocked|കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള വഴി തടസ്സപ്പെട്ടു, വലഞ്ഞ് ജനം

May 2, 2024 09:16 PM

#roadblocked|കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള വഴി തടസ്സപ്പെട്ടു, വലഞ്ഞ് ജനം

നേരത്തെ ഓവുചാൽ നിർമ്മാണത്തിന്റെ ഭാഗമായി ദിവസങ്ങളോളം വഴി...

Read More >>
#Alumnimeet|'തിരികെ 2024 ' ; ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

May 2, 2024 07:20 PM

#Alumnimeet|'തിരികെ 2024 ' ; ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

2000 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി ഉദ്ഘാടനം...

Read More >>
#youthalert|വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

May 2, 2024 04:47 PM

#youthalert|വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

നുണ പറഞ്ഞു ജയിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയതെന്നും വസീഫ്...

Read More >>
#koyilandyaccident|കൊയിലാണ്ടിയിലെ വാഹനാപകടം : വടകര സ്വദേശിയായ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

May 2, 2024 04:03 PM

#koyilandyaccident|കൊയിലാണ്ടിയിലെ വാഹനാപകടം : വടകര സ്വദേശിയായ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര...

Read More >>
#KMJA|അകലാപുഴയുടെ സ്നേഹ കുളിരിൽ; കേരള പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം ശ്രദ്ദേയമായി

May 2, 2024 01:05 PM

#KMJA|അകലാപുഴയുടെ സ്നേഹ കുളിരിൽ; കേരള പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം ശ്രദ്ദേയമായി

ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരും അവരുടെ കുടുംബാംഗ ങ്ങളുമാണ് അകലാപുഴ ഓർഗാനിക് അയലന്റിൽ...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 2, 2024 11:46 AM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
Top Stories